
.news-body p a {width: auto;float: none;}
തിരുവനന്തപുരം: രാജ്യത്തെ മദ്രസകൾ അടച്ച് പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടന ഉറപ്പ് നല്കുന്ന തൃല്യതയ്ക്കും മതസ്വാതന്ത്ര്യത്തിനും മേലുള്ള നഗ്നമായ കടന്നാക്രമണമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം പി. ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധവും പൗരന്മാരുടെ മൗലിക അവകാശ ലംഘനവുമാണെന്നും കെ സുധാകരൻ പറഞ്ഞു.
നിർദ്ദേശം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളുടെ ഭാഗമാണ് മദ്രസകളുടെ ധനസഹായം നിർത്തലാക്കാനുള്ള തീരുമാനം. കേരളത്തിലുൾപ്പെടെ ഭൂരിഭാഗം മദ്രസകളും പ്രവർത്തിക്കുന്നത് സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെയാണ്. മത പഠനത്തോടൊപ്പം സ്കൂൾ വിദ്യാഭ്യാസവും കുട്ടികൾക്ക് ലഭിക്കുന്നുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ മറ്റൊരു മുസ്ലീം വിരുദ്ധ നടപടിയാണിത്. നാടിന്റെ ബഹുസ്വരതയെയും സൗഹൃദാന്തരീക്ഷവും തകർത്ത് ഏകശില ക്രമത്തിലുള്ള രാജ്യം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
രാജ്യത്തെ മദ്രസകളും മദ്രസ ബോർഡുകളും അടച്ചുപൂട്ടണമെന്നും അവയ്ക്കുള്ള സർക്കാർ ഫണ്ടിംഗ് അവസാനിപ്പിക്കണമെന്നുമാണ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ സംസ്ഥാനങ്ങൾക്ക് ശുപാർശ നൽകിയത്. വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നതാണ് കാരണം. സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും കേന്ദ്രഭരണപ്രദേശങ്ങളിലെ അഡ്മിനിസ്ട്രേറ്റർമാരോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒൻപത് വർഷത്തോളം സമഗ്രപഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ടാണ് ശുപാർശയ്ക്ക് അടിസ്ഥാനമെന്നാണ് കമ്മിഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂൻഗോ വ്യക്തമാക്കുന്നത്.