
.news-body p a {width: auto;float: none;}
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടി സിദ്ദിഖ് എംഎൽഎ രംഗത്ത്. മോദി വയനാട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത് ഫോട്ടോ ഷൂട്ടിനാണോയെന്നാണ് സിദ്ദിഖ് വിമർശിച്ചത്. വയനാടിന് വേണ്ട സഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട നിയമസഭയിലെ ചർച്ചയിലായിരുന്നു വിമർശനം.
‘229 കോടി രൂപ അടിയന്തര സഹായം വേണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നയാപെെസ നൽകിയില്ല. 1200 കോടി രൂപയുടെ നഷ്ടമുണ്ടായി. വയനാട് പുനരധിവാസത്തിന് ഏകദേശം 2000 കോടി രൂപ ആവശ്യമാണ്. എന്നിട്ടും ഒരു നയാപെെസ നൽകിയില്ല. ഇപ്പോൾ വയനാട്ടിലെ ദുരന്തബാധിതർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന്. അവരുടെ മുഴുവൻ കടവും എഴുതിത്തള്ളണം’,- സിദ്ദിഖ് പറഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനുള്ള കേന്ദ്രസഹായം വൈകരുതെന്ന് നേരത്തെ ഹൈക്കോടതിയും അറിയിച്ചിരുന്നു. സഹായം വൈകുന്നത് പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഹെെക്കോടതി വ്യക്തമാക്കി. 18ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാമെന്ന് കേന്ദ്രസർക്കാരിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എൽ സുന്ദരേശൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിലും വൈകാതെ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.