
.news-body p a {width: auto;float: none;}
പ്രണയത്തിൽ ബ്രേക്കപ്പുകൾ സാധാരണമാണ്. ചിലപ്പോൾ കാമുകനോ കാമുകിയോ വഞ്ചിച്ചെന്നും വരാം. ആത്മാർത്ഥമായി സ്നേഹിക്കുന്നയാൾ ചതിച്ചാൽ അത് പലർക്കും താങ്ങാവുന്നതിലും അപ്പുറമാണ്. ഇതൊരൽപം നേരത്തെ അറിഞ്ഞിരുന്നെങ്കിലെന്ന് പലർക്കും തോന്നാറുണ്ട്. അങ്ങനെ കരുതുന്നവർക്ക് ചെയ്യാൻ കഴിയുന്നൊരു കാര്യമുണ്ട്.
എന്താണെന്നല്ലേ? തങ്ങളുടെ പങ്കാളിയുടെ വിശ്വസ്യത പരിശോധിക്കാൻ പ്രൊഫഷണൽ ‘ചെക്കർ’മാരെ നിയമിക്കുന്നവരുണ്ട്. അവരിലൊരാളാണ് ഇരുപത്തിയേഴുകാരിയായ സാവന്ന ഹാരിസൺ. കാമുകനാൽ വഞ്ചിക്കപ്പെട്ട ഒരാളാണ് സാവന്ന.
കാമുകൻ വഞ്ചിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ സാവന്ന തകർന്നുപോകുകയല്ല ചെയ്തത്. മറിച്ച് അതിലൊരു ‘സാദ്ധ്യതയാണ് ഈ ഇരുപത്തിയേഴുകാരി കണ്ടത്. ‘ലാസോ’ എന്നറിയപ്പെടുന്ന ലോയൽറ്റി ടെസ്റ്റിംഗ് സേവനത്തിന്റെ ഭാഗമാണ് സാവന്നയിപ്പോൾ. കാലിഫോർണിയയിൽ ഐലാഷ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന സവന്ന ഹാരിസൺ, ജോലിക്കൊപ്പം തന്നെ ഇതും കൊണ്ടുപോകുന്നു.
ബ്രേക്കപ്പ് നൽകുന്ന വേദനയുടെ മുറിപ്പാട് എത്രത്തോളമുണ്ടെന്ന് മറ്റാരേക്കാളും ആറിയുന്ന ആളായതിനാൽത്തന്നെ മറ്റ് സ്ത്രീകളെ ടോക്സിക് റിലേഷൻഷിപ്പിൽ നിന്ന് രക്ഷിക്കണമെന്നതാണ് യുവതിയുടെ ലക്ഷ്യം. വഞ്ചകരായ കാമുകന്മാരെ അല്ലെങ്കിൽ പങ്കാളികളെ സോഷ്യൽ മീഡിയയുടെ സഹായത്തോടെ തുറന്നുകാട്ടുകാണ് ഇതിലൂടെ ചെയ്യുന്നത്. നിരവധി പേരാണ് യുവതിയെ തേടിയെത്തുന്നത്. ഓരോ മാസവും ഡസൻ കണക്കിന് ലോയൽറ്റി ടെസ്റ്റുകൾ നടത്തുന്നു.
ലോയൽറ്റി ടെസ്റ്റ്
കാമുകൻ അല്ലെങ്കിൽ കാമുകിയെപ്പറ്റി സംശയമുള്ളവരാണ് പ്രൊഫഷണൽ ‘ചെക്കർ’മാരെ നിയമിക്കുന്നത്. ഒരു ‘ദൗത്യം’ ഏറ്റെടുത്തുകഴിഞ്ഞാൽ, ക്ലയിന്റിൽ നിന്നുള്ള പ്രത്യേക നിർദ്ദേശങ്ങൾ പാലിച്ച് അവരുടെ പങ്കാളിയെ സമീപിക്കും.
ഒരർത്ഥത്തിൽ ഒരു ഡിറ്റക്ടീവ് ചെയ്യുന്ന ജോലി. ക്ലയിന്റിന്റെ കാമുകൻ അല്ലെങ്കിൽ കാമുകി തന്റെ ഒഴിവു സമയം എവിടെ ചെലവഴിക്കുന്നുവെന്ന് ‘ചെക്കർമാർ’ അന്വേഷിക്കുന്നു. തുടർന്ന് എവിടെയോ കണ്ടതുപോലെയുണ്ടെന്നോ, ‘ആകസ്മികമായി’ അയാൾക്ക് സന്ദേശങ്ങളോ ഫേട്ടോകളോ അയച്ചോ പരിചയപ്പെടും. അയാളുടെ പ്രതികരണം നിരീക്ഷിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇതിനുശേഷം അത് ക്ലയിന്റിനെ അറിയിക്കും. അതോടൊപ്പം ചാറ്റ് ചെയ്യുന്നതിന്റെയും മറ്റും സ്ക്രീൻഷോട്ടുകൾ അയയ്ക്കുകയും ചെയ്യുന്നു. ഈ ലോയൽറ്റി ടെസ്റ്റുകൾ ഏകദേശം അഞ്ച് ദിവസം നീണ്ടുനിൽക്കും. ഇതിനിടയിൽ ക്ലയിന്റിന്റെ കാമുകനെ നേരിൽ കാണാനും ശ്രമിക്കും.
എത്ര ചെലവാകും
ചെക്കർമാർക്കിടയിൽ നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും സാധാരണയായി 4,198 രൂപ മുതൽ 6,717 രൂപവരെയാണ് പലരും ഈടാക്കുന്നത്. 8,396 രൂപ വരെ വാങ്ങുന്നവരും ഉണ്ട്. ലോയൽറ്റി ടെസ്റ്റുകളിൽ നിന്ന് പ്രതിമാസം ഏകദേശം 3,000 ഡോളർ (2.51 ലക്ഷം രൂപ) സമ്പാദിക്കുന്ന ചെക്കർ വരെ നിലവിൽ ലാസോ ലോയൽറ്റി ടെസ്റ്റിംഗിലുണ്ട്.
സാവന്നയെപ്പോലെ പാർട്ട് ടൈമായി ജോലി ചെയ്യുന്നവർ 33,000 രൂപവരെ പ്രതിമാസം സമ്പാദിക്കുന്നുണ്ട്. ‘ഞാൻ പണത്തെക്കുറിച്ച് കാര്യമാക്കുന്നില്ല. പകരം മറ്റ് പെൺകുട്ടികളെ സഹായിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷിക്കുന്നു.’-സാവന്ന വ്യക്തമാക്കി.
ആളുകളെ കുടുക്കുകയാണ് ഞങ്ങളുടെ ജോലി എന്നാണ് പലരും കരുതുന്നത്. അത് തെറ്റിദ്ധാരണയാണ്. പകരം, ക്ലയിന്റുകൾ സംശയിക്കുന്ന കാര്യങ്ങൾ സ്ഥിരീകരിക്കാൻ സഹായിക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ബന്ധം അവസാനിപ്പിക്കാൻ അവർക്ക് ആ തെളിവ് മാത്രമേ ആവശ്യമുള്ളൂ. ഈ വ്യക്തി നിങ്ങളെ ചതിക്കുകയാണെന്ന് അവർക്ക് കാണിച്ചുകൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്.’- ലാസോയുടെ കമ്മ്യൂണിറ്റി മാനേജർ ആഷ്ലിൻ നകാസു വ്യക്തമാക്കി.
ബന്ധങ്ങളിൽ വിശ്വാസം വളർത്തുന്നതിൽ ലോയൽറ്റി ടെസ്റ്റുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത്. ‘ഈ ബന്ധത്തിൽ എന്തുകൊണ്ടാണ് അവർക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നത് എന്നതിനെക്കുറിച്ച് സംസാരിക്കുന്നതാണ് കൂടുതൽ നല്ലത്. എന്താണ് പങ്കാളിയെ സംശയിക്കാൻ കാരണമെന്ന് ആ വ്യക്തിയോട് തന്നെ തുറന്നുസംസാരിക്കുകതാകും ഉചിതം. ‘ – വിദഗ്ധർ വ്യക്തമാക്കി.