
ദില്ലി: ദില്ലിയിൽ രാം ലീല പരിപാടിക്കിടെ കുംഭകർണനായി വേഷമിട്ടയാൾ നെഞ്ച് വേദനയെത്തുടർന്ന് മരിച്ചു. തെക്കൻ ദില്ലിയിലെ ചിരാഗ് ഡില്ലി പ്രദേശത്താണ് സംഭവം.
രാവണന്റെ സഹോദരനായ കുംഭകർണ്ണന്റെ വേഷം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദനയെ തുടർന്ന് 60കാരൻ മരിച്ചത്. പശ്ചിം വിഹാർ നിവാസിയായ വിക്രം തനേജയാണ് പരിപാടിക്കിടെ നെഞ്ച് വേധന വന്ന് ബോധരഹതിനായത്.
മാളവ്യ നഗറിലെ സാവിത്രി നഗറിൽ നടന്ന രാംലീല പരിപാടിക്കിടെയാണ് വിക്രം തനേജക്ക് നെഞ്ച് വേദന വന്നത്. കുംഭകർണ വേഷത്തിലായിരുന്നതിനാൽ ആദ്യം ആരും ശ്രദ്ധിച്ചില്ല.
പിന്നീട് അസ്വഭാവികത തോന്നി പരിശോധിച്ചപ്പോഴാണ് ബോധരഹിതനാണെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ വിക്രമിനെ പ്രദേശത്തെ ആകാശ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അവിടെ നിന്ന് പിഎസ്ആർഐ ആശുപത്രിയിലേക്ക് റഫർ ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഹൃദയാഘാതം മൂലമാണ് തനേജ മരിച്ചതെന്നാണ് സംശയം. പോസ്റ്റുമോർട്ടത്തിന് ശേഷം ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നും പൊലീസ് അറിയിച്ചു.
വിക്രം തനേജയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ആരും പരാതിയൊന്നും നൽകിയിട്ടില്ലെന്നും, മരണത്തിൽ സംശയക്കാൻ കാരണങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലും പൊലീസ് അറിയിച്ചു.
Read More : ബൈക്കില്ലാത്ത കൂട്ടുകാരനായി കൊച്ചിയിൽ വിദ്യാർത്ഥികളുടെ സാഹസം; മാളിൽ നിന്ന് മോഷ്ടിച്ചത് 4.5 ലക്ഷത്തിന്റെ ബൈക്ക് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]