
.news-body p a {width: auto;float: none;}
കൊച്ചി: മുൻ ഭാര്യ നൽകിയ പരാതിയിൽ അറസ്റ്റിലായ നടൻ ബാല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലേക്ക്. ഇന്ന് പുലർച്ചെയാണ് ബാലയും മാനേജർ രാജേഷും അറസ്റ്റിലായത്. ഇരുവരും ഇപ്പോൾ പോലീസ് സ്റ്റേഷനിൽ തുടരുകയാണ്. വൈകീട്ടോടെ കോടതിയിൽ ഹാജരാക്കിയേക്കും. ബാലയും മുൻഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.
ഇതിനിടെ ബാലയെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക ഫാത്തിമ സിദ്ദിഖ് പ്രതികരിച്ചു. പൊലീസുമായി സഹകരിക്കുന്ന ആളാണ് ബാല. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിൽ ബാല സഹകരിക്കുമായിരുന്നു. ഇപ്പോഴത്തെ അറസ്റ്റ് ഒഴിവാക്കാമായിരുന്നെന്നും അഭിഭാഷക പ്രതികരിച്ചു. കേസ് റദ്ദാക്കുന്നതിന് വേണ്ടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ബാല.
അതേസമയം, ബാലയുടെ മാനേജരായ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. മകൾ സമൂഹമാദ്ധ്യമത്തിൽ ബാലയ്ക്കെതിരെ പോസ്റ്റ് ചെയ്ത വീഡിയോയാണ് മുൻഭാര്യയും ബാലയും തമ്മിൽ പ്രശ്നങ്ങൾ രൂക്ഷമാക്കിയത്. അമ്മയെ നിരന്തരം അച്ഛൻ നിരന്തരം ഉപദ്രവിച്ചിരുന്നതായി കുട്ടി പറയുന്നുണ്ട്. ഒരിക്കൽ തനിക്കുനേരെ കുപ്പി വലിച്ചെറിഞ്ഞെന്നടക്കം കുട്ടി പറയുന്നുണ്ട്. ഇതിനുപിന്നാലെ ബാല പ്രതികരിക്കുകയും വൈകാതെ മുൻ ഭാര്യയ്ക്ക് പിന്തുണയുമായി ഡ്രൈവറായിരുന്ന യുവാവടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വിവാഹത്തിന് പിന്നാലെ ബാല മുൻഭാര്യയുടെ ഫോൺ നശിപ്പിച്ചതായും വീട്ടുകാരുമായി ബന്ധം ഇല്ലാതാക്കിയെന്നും ആരോപണമുണ്ടായിരുന്നു. സുഹൃത്തുക്കളെ മദ്യപിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തും. പാതിരാത്രി അവർക്ക് വച്ചുവിളമ്പി, എച്ചിൽപാത്രം കഴുകലായിരുന്നു മുൻഭാര്യയുടെ പ്രധാന ജോലി. എന്തെങ്കിലും ചോദിച്ചാൽ പട്ടിയെ തല്ലുന്നതുപോലെ തല്ലി ചോര വരുത്തും. അൺനാച്വറൽ സെക്സ്, മാരിറ്റൽ റേപ്പ്, സെക്ഷ്വൽ അബ്യൂസ് എന്നിവ ഉണ്ടായി. ഇതേ അനുഭവം തന്നെയാണ് പിന്നീട് വിവാഹം ചെയ്ത ഭാര്യയ്ക്കും ഉണ്ടായത് എന്നിങ്ങനെ പരാതിക്കാരിയുടെ പിഎ സമൂഹമാദ്ധ്യമങ്ങളിലൂടെ മുൻപ് ആരോപിച്ചിരുന്നു.