
പത്തനംതിട്ട: പത്തനംതിട്ടയിൽ കട ഒഴിയുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തിനിടെ വ്യാപാരി ശരീരത്തിൽ പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കി.
പെട്രോൾ ഒഴിച്ച ശേഷം ഇയാൾ കടയുടെ അകത്ത് ഇരിക്കുകയായിരുന്നു. പത്തനംതിട്ട
കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവം. സ്റ്റേഷനറി കട
നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളിൽ കയറിയിരുന്നത്. ജ്യേഷ്ഠന്റെ കട
മുറിയിലാണ് ഉത്തമൻ സ്റ്റേഷനറി കട നടത്തുന്നത്.
കട ഒഴിയുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഉത്തമൻ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം കടയുടെ അകത്ത് കയറിയിരുന്നു.
പിന്നാലെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഉത്തമന്റെ ബന്ധുക്കളെയും സ്ഥലത്തെത്തിച്ചു.
അനുനയിപ്പിക്കാനായി സി.ഐ കടയുടെ അകത്ത് കയറി ഉത്തമനുമായി സംസാരിച്ചു. പൊലീസിന്റെ അനുനയ ചർച്ചകൾക്കൊടുവിൽ ഉത്തമനെ പുറത്തിറക്കി.
എല്ലാ മാസവും അവസാനത്തെ ദിവസം താൻ കൃത്യമായി വാടക കൊടുക്കാറുണ്ടെന്ന് ഉത്തമൻ പുറത്തിറങ്ങിയ ശേഷം പൊലീസിനോടും നാട്ടുകാരോടും പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]