
.news-body p a {width: auto;float: none;} കൊച്ചി: ആഗോള മേഖലയിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ സംസ്ഥാനത്ത് പുതിയ ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങി സ്വർണ വില. പശ്ചിമേഷ്യയിലെ സംഘർഷം ശക്തമായതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറിയതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്.
ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം 74 കടന്ന് താഴേക്ക് നീങ്ങിയതോടെ ഇറക്കുമതി ചെലവ് കൂടിയതും വില വർദ്ധനയ്ക്ക് ആക്കം കൂട്ടി. ശനിയാഴ്ച കേരളത്തിൽ സ്വർണം പവന് 200 രൂപ ഉയർന്ന് 56,960 രൂപയിലെത്തി.
ഗ്രാമിന്റെ വില 25 രൂപ വർദ്ധിച്ച് 7,120 രൂപയായി. ഒക്ടോബർ നാലിന് രേഖപ്പെടുത്തിയ റെക്കാഡിനൊപ്പമാണ് വില ഇപ്പോൾ.
അമേരിക്കയിലെ നാണയപ്പെരുപ്പ കണക്കുകളും യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ധന നയവുമാണ് ഈ വാരം സ്വർണ വിലയെ മുന്നോട്ടുനയിക്കുക.
അമേരിക്ക പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടിവെച്ചാൽ വില വീണ്ടും മുകളിലേക്ക് നീങ്ങും. വാരാന്ത്യത്തിൽ സ്വർണ വില ചരിത്രത്തിലാദ്യമായി ഔൺസിന് 2,660 ഡോളർ വരെ ഉയർന്നെങ്കിലും ലാഭമെടുപ്പ് ശക്തമായതോടെ 2,657 ഡോളറിലേക്ക് താഴ്ന്നു.അമേരിക്കയിൽ പലിശ കുറയുമ്പോൾ കടപ്പത്രങ്ങൾ, ഡോളർ എന്നിവയിലെ വരുമാനം ഇടിയുമെന്നതിനാലാണ് നിക്ഷേപകർ സ്വർണത്തിലേക്ക് മാറിയത്.
കേന്ദ്ര ബാങ്കുകളും വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടി. ഫെഡറൽ റിസർവ് തീരുമാനം നിർണായകം അമേരിക്കയിൽ നാണയപ്പെരുപ്പ ഭീഷണി വീണ്ടും ശക്തമാകുന്നതും തൊഴിൽ സാദ്ധ്യതകൾ മെച്ചപ്പെടുന്നതും കണക്കിലെടുത്ത് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം നീട്ടിവെക്കുമെന്നാണ് വിലയിരുത്തുന്നത്.
ഇതിനാൽ നിക്ഷേപകർ സ്വർണ വിപണിയിൽ വീണ്ടും സജീവമാകുന്നു. സ്വർണ ശേഖരം ഉയർത്തി കേന്ദ്ര ബാങ്കുകൾ രാജ്യം വർദ്ധന പോളണ്ട് 18.68 ടൺ ഇന്ത്യ 18.67 ടൺ ടർക്കി 14.63 ടൺ ഉസ്ബെക്കിസ്ഥാൻ 7.46 ടൺ ചെക്ക് റിപ്പബ്ളിക്ക് 5.91 ടൺ പ്രമുഖ രാജ്യങ്ങളുടെ സ്വർണ ശേഖരം യു.എസ്.എ 8,134 ടൺ റഷ്യ 2,336 ടൺ ചൈന 2,264 ടൺ ജപ്പാൻ 846 ടൺ ഇന്ത്യ 841 ടൺ …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]