
84 പന്തില്‍ 145 റണ്‍സെടുത്ത ആല്‍ബര്‍ട്ടിന ഗാലന് ഗംഭീര പ്രകടനം പുറത്തെടുത്തു. മൂന്നാമതായി ക്രീസിലെത്തിയ മരിയ കാസ്റ്റിനെയ്റാസ് 16 പന്തില്‍ 40 റണ്‍സുായി തിളങ്ങി. 73 റണ്‍സാണ് എക്സ്ട്രായിനത്തില്‍ ചിലി വഴങ്ങിയത്.
ബ്യൂണസ് ഐറിസ്: വനിതാ ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് അര്‍ജന്റീന. ചിലിക്കെതിരായ മത്സരത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സാണ് അര്‍ജന്റീന അടിച്ചെടുത്തത്. ഇതില്‍ ഒരു സിക്സ് പോലുമില്ലായിരുന്നു എന്നുള്ളതാണ് അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം. പുരുഷ-വനിതാ ക്രിക്കറ്റിലെ ഏറ്റവും വലിയ സ്കോറാണിത്. 16.5 ഓവറില്‍ അര്‍ജന്റൈന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത് 350 റണ്‍സാണ്. 84 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്ത ലൂസിയ ടെയ്ലറാണ് അര്‍ജന്റീനയുടെ ടോപ് സ്കോറര്‍.
84 പന്തില്‍ 145 റണ്‍സെടുത്ത ആല്‍ബര്‍ട്ടിന ഗാലന് ഗംഭീര പ്രകടനം പുറത്തെടുത്തു. മൂന്നാമതായി ക്രീസിലെത്തിയ മരിയ കാസ്റ്റിനെയ്റാസ് 16 പന്തില്‍ 40 റണ്‍സുായി തിളങ്ങി. 73 റണ്‍സാണ് എക്സ്ട്രായിനത്തില്‍ ചിലി വഴങ്ങിയത്. ഇതില്‍ 64 നോബോളുകള്‍ കണ്ടായിരുന്നു. എട്ട് വൈഡും ഒരു ബൈയും ഇന്നിംഗ്സില്‍ ഉള്‍പ്പെടും. ചിലിക്ക് വേണ്ടി അരങ്ങേറിയ ഫ്ളോറന്‍സിയ മാര്‍ട്ടിനെസ് ഒരു ഓവറില്‍ വഴങ്ങിയത് 52 റണ്‍സാണ്. മറ്റൊരു താരം, കൊസ്റ്റാന്‍സ ഒയാര്‍സെ നാല് ഓവറില്‍ വിട്ടുകൊടുത്തത്് 92 റണ്‍സ്.
എമിലിയ തോറോ മൂന്ന് ഓവറില്‍ 83 റണ്‍സും വഴങ്ങി. നാല് ഓവറില്‍ 57 റണ്‍സ് വിട്ടുകൊടുത്ത എസ്പെരാന്‍സ് റൂബിയോയാണ് എക്കണോമിക്കല്‍ ബൗളര്‍. 14.25 എക്കണോമി റേറ്റ്. മറുപടി ബാറ്റിംഗില്‍ ചിലി പതിനഞ്ചാം ഓവറില്‍ 63ന് എല്ലാവരും പുറത്തായി. ഇതില്‍ 29 റണ്‍സും അര്‍ജന്റീന താരങ്ങള്‍ നല്കിയ എക്സ്ട്രായാണ്. ജെസിക്ക മിറാന്‍ഡ മാത്രമാണ് രണ്ടക്കം കണ്ടത്. 29 പന്തുകള്‍ നേരിട്ട ജെസിക്ക 27 റണ്‍സെടുത്തു. ഏഴ് താരങ്ങള്‍ക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. അര്‍ജന്റീയ 364 റണ്‍സിന് ജയിച്ചു. ഇതോടെ പരമ്പരയില്‍ അര്‍ജന്റൈന്‍ വനിതകള്‍ 1-0ത്തിന് മുന്നിലെത്തി.
Last Updated Oct 14, 2023, 5:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]