

കോട്ടയത്തെ തുമ്പിപ്പെണ്ണിന് പ്രായം വെറും ഇരുപത്തിനാല്; അനാശാസ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം; എടുപ്പിലും നടപ്പിലുമൊക്കെ ഗുണ്ടായിസവും; കോട്ടയം നഗരത്തിലെ തുമ്പിപ്പെണ്ണിൻ്റെ കഥ ഒരോന്നൊന്നര കഥ
സ്വന്തം ലേഖകൻ
കൊച്ചി: കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്തുനിന്ന് അരക്കോടി രൂപയുടെ എംഎഡിഎംഎയുമായി യുവതി ഉള്‍പ്പെടെ നാലു പേര് പിടിയിലായ സംഭവത്തില്‍ സംഘാംഗം കോട്ടയം ചിങ്ങവനം മുട്ടത്താട്ടുചിറയില്‍ സൂസിമോള് എന്ന തുമ്പിപ്പെണ്ണ് (24) ലഹരി വിറ്റിരുന്നത് അനാശാസ്യത്തിന്റെ മറവില്‍.
സ്റ്റേഡിയം ഭാഗത്ത് ആഡംബര കാറുകളില്‍ പതിവായി പെണ്‍കുട്ടികളെ എത്തിച്ചു നല്കുന്ന ആളാണ് തുമ്പിപ്പെണ്ണെന്നാണ് വിവരം. 19-29 വയസുള്ള പ്രായപരിധിയുള്ള യുവതികളെയാണ് തുമ്പിപ്പെണ്ണ് ആവശ്യക്കാര്‍ക്കായി എത്തിച്ചു നല്കുന്നതെന്നുമാണ് അറിയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കസ്റ്റമറിനൊപ്പം യുവതികളെ അയച്ച ശേഷം കാറില്‍ അവര്‍ വരുന്നതുവരെ തുമ്പിപ്പെണ്ണ് കാത്തുകിടക്കും. ഈ അനാശാസ്യത്തിന്റെ മറ പിടിച്ചായിരുന്നു പലപ്പോഴും ലഹരി വില്പന നടത്തിയിരുന്നതെന്നാണ് എക്സൈസ് സംഘം നല്കുന്ന വിവരം.
കോട്ടയം സ്വദേശിനിയായ ഇവര്‍ മറ്റൊരു പ്രതിയായ അമീറിനൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്. സംഘത്തിലെ നേതാവ് തുമ്പിപ്പെണ്ണ് തന്നെയായിരുന്നു.
എടുപ്പിലും നടപ്പിലുമൊക്കെ അല്പം ഗുണ്ടാ പശ്ചാത്തലം സൂചിപ്പിക്കുന്ന പെരുമാറ്റമാണ് തുമ്പിപ്പെണ്ണിന്റേത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]