
തിരുവനന്തപുരം : ആരോഗ്യകേരളം (ദേശീയ ആരോഗ്യ ദൗത്യം) പദ്ധതിക്ക് കീഴിൽ മലപ്പുറം ജില്ലാ ആരോഗ്യ-കുടുംബക്ഷേമ സൊസൈറ്റി, 160 നഴ്സുമാരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.തസ്തിക: മിഡ്-ലെവൽ സർവീസ് പ്രൊവൈഡർ. ഒഴിവ്-160 (കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണ്ണാപുരം, വെട്ടം, വളവന്നൂർ, മങ്കട, നെടുവ, വേങ്ങര ഹെൽത്ത് ബ്ലോക്കുകളിൽ).
ശമ്പളം: 20,500 രൂപ.യോഗ്യത: (i) ബി.എസ്സി. നഴ്സിങ്ങും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും (ii) ജി.എൻ.എമ്മും കേരള നഴ്സസ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും. കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം.പ്രായം: 2023 ഒക്ടോബർ ഒന്നിന് 40 കവിയരുത്.അപേക്ഷ: ഗൂഗിൾ ഫോം മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള ലിങ്ക് www.arogyakeralam.gov.in ൽ ലഭിക്കും.അവസാന തീയതി: ഒക്ടോബർ 20
മിഡ്-ലെവൽ സർവീസ്പ്രൊവൈഡർ
ആരോഗ്യകേരളം പദ്ധതിക്ക് കീഴിൽ പാലക്കാട് ജില്ലയിലും മിഡ്-ലെവൽ സർവീസ് പ്രൊവൈഡർമാരുടെ ഒഴിവുണ്ട്. കരാർ നിയമനം.
ശമ്പളം: ട്രെയിനിങ് കാലയളവിൽ 17,000 രൂപ. തുടർന്ന്, പ്രതിമാസം 17,000 രൂപ+1,000 രൂപ (യാത്രാബത്ത). യോഗ്യത: ബി.എസ്സി. നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എമ്മും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2023 ഒക്ടോബർ ഒന്നിന് 40 കവിയരുത്. അവസാന തീയതി: ഒക്ടോബർ 16 (5 PM).
ആരോഗ്യകേരളം പദ്ധതിക്കുകീഴിൽ കോഴിക്കോട് ജില്ലയിലും മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരുടെ ഒഴിവുണ്ട്. കരാർ നിയമനം. ശമ്പളം: പരിശീലനകാലത്ത് 20,500 രൂപ. തുടർന്ന് 20,500 രൂപ+ 1000 രൂപ (യാത്രാബത്ത). യോഗ്യത: ബി.എസ്സി. നഴ്സിങ് അല്ലെങ്കിൽ ജി.എൻ.എം., ഒരുവർഷ പ്രവൃത്തിപരിചയം. പ്രായം: 2023 ഒക്ടോബർ 1-ന് 40 കവിയരുത്. അവസാന തീയതി: ഒക്ടോബർ 13. വിവരങ്ങൾക്ക്: www.arogyakeralam.gov.in