
ന്യൂഡൽഹി: ഷാരോൺ വധക്കേസിലെ മുഖ്യപ്രതികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം എന്ന ആവശ്യത്തിനുവേണ്ടി യാണ് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മയും അമ്മാവനും സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദിപാങ്കര്‍ ദത്തയുടെ ബെഞ്ചാണ് ഗ്രീഷ്മയുടെ ഹര്‍ജി തള്ളിയത്.
കുറ്റകൃത്യം നടന്ന സ്ഥലം തമിഴ്നാട്ടിലായതിനാൽ അങ്ങോട്ടു മാറ്റണം എന്നാണ് എന്നാണ് ഗ്രീഷ്മയുടെ വാദം.ആവശ്യമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാൻ ഹൈകോടതി പ്രതികളോട് പറഞ്ഞിരുന്നു.