
ദില്ലി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ബ്രാൻഡ് അംബാസഡർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്യൂമ ഇന്ത്യ. പേസർമാർക്ക് വേണ്ടി തയ്യാറാക്കിയ സ്പൈക്കുകൾ പുറത്തിറക്കിയതോടെയാണ് സ്പോർട്സ് ബ്രാൻഡിന്റെ ഈ നീക്കം.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി, എട്ട് തവണ ഒളിമ്പിക്സ് സ്വർണം നേടിയ ഉസൈൻ ബോൾട്ട്, അമച്വർ ബോക്സിംഗ് ചാമ്പ്യൻ എംസി മേരി കോം, ഫുട്ബോൾ താരങ്ങളായ നെയ്മർ ജൂനിയർ, സുനിൽ ഛേത്രി, ഹർമൻപ്രീത് കൗർ, ഹർലീൻ ഡിയോൾ തുടങ്ങിയ വനിതാ ക്രിക്കറ്റ് താരങ്ങൾ തുടങ്ങി സ്പോർട്സ് ലോകത്തെ ചില പ്രമുഖർ അടങ്ങുന്ന പ്യൂമയുടെ താരനിരയിൽ ഇതോടെ ഷമിയും എത്തി.
വർഷം മുഴുവനും പ്യൂമയുടെ പാദരക്ഷകൾ, വസ്ത്രങ്ങൾ, ആക്സസറികൾ എന്നിവ അണിഞ്ഞ് ഒന്നിലധികം പ്രചാരണങ്ങളിലൂടെ കമ്പനിയെ ഷമി പ്രൊമോട്ട് ചെയ്യേണ്ടതായി വരും. പ്യൂമയുമായുള്ള ഷമിയുടെ ബന്ധം ആരാധകർക്കും കായികതാരങ്ങൾക്കും പ്രചോദനം നൽകുമെന്ന് മാത്രമല്ല, രാജ്യത്തെ കായിക മേഖലയോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുമെന്നും പ്യൂമ ഇന്ത്യ മാനേജിംഗ് ഡയറക്ടർ കാർത്തിക് ബാലഗോപാലൻ പറഞ്ഞു.
2013ൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് അരങ്ങേറ്റം മുതൽ ഷമി ഇന്ത്യൻ ടീമിലെ പ്രധാന അംഗമാണ്. മത്സരത്തിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഷമി താരമായി. തുവരെ 64 ടെസ്റ്റുകൾ കളിച്ച ഷമി 94 ഏകദിനങ്ങളിൽ (ഒഡിഐ) 171 വിക്കറ്റുകളും 23 മത്സരങ്ങളിൽ നിന്ന് 24 വിക്കറ്റുകളും നേടിയിട്ടുണ്ട്.
എല്ലാ ഫാസ്റ്റ് ബൗളറെയും പോലെ, ഞാനും വേഗതയെ ഇഷ്ടപ്പെടുന്നു, വേഗതയിൽ പ്യൂമയെ മറികടക്കാൻ മറ്റൊന്നിനും കഴിയില്ല. പ്യൂമ കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ സന്തുഷ്ടനാണ്. താരനിബിഡമായ പ്യൂമയുടെ പട്ടികയിൽ ചേരാൻ കഴിഞ്ഞതില് സന്തോഷിക്കുന്നതായി ഷമി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]