
ലഖ്നൗ– നഗരത്തിലെ സദര്‍ ബസാറിലുള്ള പ്രശസ്തമായ സ്വീറ്റ് ഷോപ്പാണ് ഛപ്പന്‍ ഭോഗ്. ഈ കടയിലാണ് സ്വര്‍ണത്തില്‍ നിര്‍മ്മിച്ച വിഭവമുള്ളത്.
ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമുള്ള ഡ്രൈ ഫ്രൂട്ട്സ് കൊണ്ട് അലങ്കരിച്ച 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച മധുരപലഹാരം ഇവിടെ വില്‍ക്കുന്നുണ്ട്. കിലോയ്ക്ക് 55,000 രൂപയ്ക്കാണ് ഇത്രനാളും വിറ്റിരുന്നത്.
എന്നാല്‍ ഇപ്പോള്‍, അതിന്റെ നിറവും ആകൃതിയും വലുപ്പവും മാറാനും വില കൂടാനും സാധ്യതയുണ്ടത്രെ. എക്സോട്ടിക്ക എന്നാണ് വ്യത്യസ്തമായ പലഹാരത്തിന്റെ പേര്.
ലഖ്നൗവിലെ ഏറ്റവും വില കൂടിയ മധുരപലഹാരങ്ങളില്‍ ഒന്നാണിത്. മാത്രമല്ല, ഇപ്പോള്‍ ഈ മധുരപലഹാരം കഴിക്കുക എന്നത് ആളുകള്‍ സ്റ്റാറ്റസിന്റെ പ്രതീകമായി കൂടി കണക്കാക്കുന്നു.
കടയുടെ ഉടമയായ രവീന്ദ്ര ഗുപ്ത ന്യൂസ് 18-നോട് പറഞ്ഞത്, 2009 -ല്‍ ഒരാളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ആദ്യമായി ഈ മധുരപലഹാരം നിര്‍മ്മിച്ചത്. എന്നാല്‍, ചുരുങ്ങിയ സമയം കൊണ്ടു തന്നെ അത് എങ്ങും പേരുകേട്ടതായി എന്നാണ്.
അതേ സമയം സ്വര്‍ണത്തിന് വില കൂടുന്നത് കൊണ്ടുതന്നെ പലഹാരത്തിനും വില കൂട്ടാതെ തരമില്ല എന്നും അദ്ദേഹം പറയുന്നു. വിവാഹത്തിനും മറ്റും സമ്മാനമായി നല്‍കാനും ആളുകള്‍ എക്സോട്ടിക്ക വാങ്ങിക്കാറുണ്ട്.
ഒരു പലഹാരത്തില്‍ 100 കഷണങ്ങളാണ് ഉണ്ടാവുക. ഒരു കഷ്ണം 10 ഗ്രാമുണ്ടാകും.
അതിന് 500 രൂപയാണ് വില. അതിനു പുറമെ 2000 രൂപ വിലയുള്ള നാല് കഷ്ണങ്ങളടങ്ങുന്ന ഒരു ഗിഫ്റ്റ് ബോക്സിലും പലഹാരം വില്‍ക്കുന്നു.
ദിവസവും 2000 രൂപ വിലയുള്ള മൂന്നോ നാലോ പെട്ടികള്‍ വരെ വിറ്റുപോകുന്നുണ്ടത്രെ.സ്വര്‍ണ്ണത്തിന് പുറമെ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മക്കാഡമിയ നട്ട്സ്, ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള പൈന്‍ നട്ട്സ്, ഇറാനില്‍ നിന്നുള്ള മമ്ര ആല്‍മണ്ട്സ്, യുഎസില്‍ നിന്നുള്ള ബ്ലൂബെറി, അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിസ്ത, തുര്‍ക്കിയിലെ ഹസല്‍നട്ട്, കശ്മീരില്‍ നിന്നുള്ള കുങ്കുമം എന്നിവയും എക്സോട്ടിക്കയില്‍ ഉപയോഗിക്കുന്നുണ്ടത്രെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]