
കൊച്ചി– വിമാനയാത്രക്കിടെ അതിക്രമം നേരിട്ട സംഭവത്തില്‍ പരാതിയില്‍ ഉറച്ച് യുവനടി. വിമാനത്തില്‍ വെച്ച് യുവാവ് തന്റെ ദേഹത്ത് രണ്ട് വട്ടം ബോധപൂര്‍വ്വം തട്ടിയെന്നും പലവട്ടം ഇയാള്‍ ഇത് ആവര്‍ത്തിച്ചിരുന്നു എന്നും നടി ആവര്‍ത്തിച്ച് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെ സഹയാത്രികനില്‍ നിന്നും അതിക്രമം നേരിട്ടതായി യുവനടി പരാതിപ്പെട്ടത്.മാത്രമല്ല തന്നെയും തന്റെ ജോലിയെയും മോശമാക്കി സംസാരിക്കുകയും ചെയ്തു. വിമാനത്തില്‍ വെച്ച് തന്നെ മോശം അനുഭവത്തില്‍ പരാതിപ്പെട്ടിരുന്നു സംഭവത്തില്‍ യുവാവിന്റെ സുഹൃത്തുക്കള്‍ തന്നോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു എന്നും നടി വ്യക്തമാക്കി. വിമാനം ഇറങ്ങിയപ്പോള്‍ എയര്‍ ഇന്ത്യ അധികൃതരോട് പരാതിപ്പെട്ടു. വിമാനക്കമ്പനി അധികൃതര്‍ പറഞ്ഞത് പ്രകാരമാണ് പോലീസിനെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.
സംഭവത്തിലെ പ്രതിയായ തൃശൂര്‍ സ്വദേശി ആന്റോ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. ഇയാളുടെ ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നുമാണ് പ്രതി ആന്റോ ആന്റോ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്. ആന്റോ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]