

വിശ്വസ്തനായ ജീവനക്കാരനെന്ന് അംഗീകാരം നേടി; കോട്ടയം ഗാന്ധിനഗറില്‍ ഇതര സംസ്ഥാന തൊഴിലാളി പെട്രോള്‍ പമ്പിലെ കളക്ഷൻ തുകയായ ഒന്നര ലക്ഷം രൂപയും അടിച്ചോണ്ട് മുങ്ങി !!; അപ്രതീക്ഷിതമായ മുങ്ങൽ മികച്ച ജോലിക്കാരനായി പേരെടുത്തതിന് തൊട്ടുപിന്നാലെ; അന്വേഷണം ഊർജിതമാക്കി പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ മികച്ച ജീവനക്കാരനുള്ള അംഗീകാരം നേടിയ ഇതര സംസ്ഥാന തൊഴിലാളി പെട്രോള്‍ പമ്ബില്‍ നിന്ന് ഒന്നര ലക്ഷം രൂപയും കവര്‍ന്ന് മുങ്ങി. വിശ്വസ്തനായ ജീവനക്കാരനെന്ന് മാനേജ്മെന്റിനെയും സഹപ്രവര്‍ത്തകരെയും വിശ്വസിപ്പിച്ച ശേഷമാണ് ആസാംകാരനായ റഷീദ് എന്ന ഇരുപത്തിരണ്ടുകാരൻ ഇന്നു പുലര്‍ച്ചെ പണവുമായി കടന്നത്.
പെട്രോള്‍ പമ്ബിലെ ‘എംപ്ലോയി ഓഫ് ദ മന്ത്’ എന്ന അംഗീകാരമൊക്കെ നേടിയാണ് അസംകാരനായ റഷീദ് കേവലം മൂന്നു മാസം കൊണ്ട് കോട്ടയം ഗാന്ധിനഗറിലെ പി.സി. ചെറിയാൻ ആൻഡ് കോ എന്ന പെട്രോള്‍ പമ്ബിലെ മാനേജ്മെന്റിന്റെയും സഹപ്രവര്‍ത്തകരുടെയുമൊക്കെ വിശ്വസ്തനായത്. മികച്ച ജോലിക്കാരനായി പേരെടുത്തതിന് തൊട്ടുപിന്നാലെ അപ്രതീക്ഷിതമായാണ് റഷീദ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ വിശ്വസിച്ചവരെയെല്ലാം കബളിപ്പിച്ച് പമ്ബിലെ കലക്ഷന്‍ തുകയായ കിട്ടിയ ഒന്നരസ ലക്ഷം രൂപയുമായി സ്ഥലം വിട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പമ്ബിനോട് ചേര്‍ന്ന് തന്നെയുള്ള മുറിയിലായിരുന്നു റഷീദിന്റെ കിടപ്പ്. എന്നും രാവിലെ ആറരയോടെ സൂപ്പര്‍വൈസറും മറ്റ് ജീവനക്കാരും എത്തുമ്ബോള്‍ മാത്രം ഉണര്‍ന്നിരുന്ന റഷീദ് ഇന്ന് ഏറെ നേരത്തെ ഉണര്‍ന്നു റെഡിയായിരുന്നു. സൂപ്പര്‍വൈസര്‍ എത്തി ഓഫിസ് മുറി തുറന്നതിനു പിന്നാലെ എല്ലാവരുടെയും കണ്ണുവെട്ടിച്ച് അലമാരയിലിരുന്ന ഒന്നരലക്ഷം രൂപ കൈക്കലാക്കിയശേഷം ചായ കുടിക്കാൻ എന്ന് പറഞ്ഞ് പുറത്തേക്ക് പോയ റഷീദ് പിന്നീട് തിരിച്ചുവന്നില്ല.
പണമെടുത്ത് കടന്നുകളഞ്ഞത് റഷീദ് ആണെന്ന് ഉറപ്പാണെന്നും പമ്ബിലെ യൂനിഫോമില്‍ തന്നെയാണ് ഇറങ്ങിപ്പോയതെന്നും പോകുന്നതിന് മുമ്ബ് ഫോണില്‍ ആരോടൊക്കെയോ സംസാരിച്ചിരുന്നുവെന്നും സൂപ്പര്‍വൈസര്‍ മോഹനന് പറഞ്ഞു. ഒരൊറ്റ മുങ്ങലായിരുന്നു. ജോലി ചെയ്ത മൂന്നു മാസത്തിനിടെ ഒരിക്കല്‍പോലും മോശമായി പെരുമാറുകയോ സംശയത്തിന് ഇട നല്‍കുകയോ ചെയ്യാതിരുന്ന തൊഴിലാളി തന്നെ പണവുമായി മുങ്ങിയതിന്റെ അമ്ബരപ്പിലാണ് പമ്ബുടമയും പമ്ബിലെ മറ്റു ജീവനക്കാരും. സംഭവത്തില്‍ കേസെടുത്ത ഗാന്ധിനഗര്‍ പോലീസ് റഷീദിനായി കോട്ടയം ജില്ലയില്‍ ആകെ തിരച്ചില്‍ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]