

വാടകകരാര്‍ പ്രകാരം അഞ്ചുവര്‍ഷം കൂടി സ്ഥാപനം നടത്താം; കോട്ടയം വാകത്താനത്ത് കോടതി ഉത്തരവ് മറികടന്ന് വാടകക്കാരെ ഒഴിപ്പിക്കാൻ കളക്ടര്‍ ഇടപെട്ടെന്ന് ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: കോടതി ഉത്തരവ് മറികടന്നു ജില്ലാ കളക്ടര്‍ വാടകക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതായി ആരോപണം. പുതുപ്പള്ളി കാടമുറിയില്‍ ആഞ്ജനേയ ഹോസ്പിറ്റല്‍ ആന്‍ഡ് കളരി മര്‍മ ചികിത്സാലയം നടത്തുന്ന കെട്ടിടത്തിന്റെ രണ്ട് മുറികള്‍ ഒഴിഞ്ഞു കൊടുക്കണമെന്നാണ് കളക്ടര്‍ ഉത്തരവിട്ടത്.
വാടകകരാര്‍ പ്രകാരം അഞ്ചുവര്‍ഷം കൂടി സ്ഥാപനം നടത്തുന്നതിന് ആഞ്ജനേയ ഹോസ്പിറ്റല്‍ ആന്‍ഡ് കളരി മര്‍മ ചികിത്സാലയം ഉടമകളായ ഉണ്ണികൃഷ്ണന്, ഡോ. ഹരികൃഷ്ണന് എന്നിവര്‍ക്ക് കോടതി അനുമതി നല്കിയിട്ടുള്ളതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇതുമറികടന്നു കളക്ടര്‍ ഉത്തരവിടുകയായിരുന്നുവെന്ന് സ്ഥാപനമുടമകള്‍ പറയുന്നു. കോടതി ഉത്തരവ് മറികടന്നു ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ച ജില്ലാ കളക്ടര്‍ക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]