
തലശ്ശേരി- കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ കൂടാരമാണെന്നും അവരുടെ തലവനാണ് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെന്നും മുസ്്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൾ കരീം ചേലേരി കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായ് നടന്ന കോടിയേരി മണ്ഡലം പദയാത്ര കോപ്പാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെക്കുറിച്ചും ആ ഭരണകൂടത്തെയും കൊണ്ട് ഈ നാട്ടിലെ ജനങ്ങൾക്ക് വന്ന് ചേർന്ന മഹാദുരന്തമെന്തെന്ന് അക്കമിട്ട് ജനങ്ങളോട് പറയുകയും ജനങ്ങളുടെ കൂടെ വികാരം ആവാഹിച്ചുകൊണ്ടുമാണ് യു.ഡി.എഫ് ഇത്തരത്തിൽ വലിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത്. ജനങ്ങളുടെ കൂടെ താൽപര്യത്തിന് മുൻതൂക്കം നൽകി ഈ സർക്കാറിനെ താഴെ ഇറക്കണമെന്ന വലിയ ലക്ഷ്യത്തിലേക്കാണ് യു.ഡി.എഫ് പോകുന്നത്. കോവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളുടെ ലോലമായ വികാരങ്ങളെ ചൂഷണം ചെയ്യാൻ തന്ത്രപരമായി കിറ്റ് പോലെയുള്ളവ നൽകി അവരുടെ ചിന്തകളെ സർക്കാർ വിലക്കെടുക്കുകയായിരുന്നെന്നും ചേലേരി ചൂണ്ടിക്കാട്ടി.
കെ. ഖാലിദ് മാസ്റ്റർഅധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ മുസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ സി.ടി സജിത്ത്, റഹ്ദാദ് മൂഴിക്കര, ഹരീന്ദ്രൻ പള്ളൂർ, വി.സി പ്രസാദ്, വി. ദിവാകരൻ മാസ്റ്റർ, പി.പി സിദ്ദീഖ്, പി.കെ രാജേന്ദ്രൻ, സന്ദീപ് കോടിയേരി, പി. ദിനേശൻ, സി. പി പ്രസിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
