
ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഓർഡർ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോക്കും റസ്റ്റോറന്റ് പങ്കാളിയായ മക്ഡൊണാൾഡിനും ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സൊമാറ്റോ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം (II) ജോധ്പൂർ ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലംഘിച്ചതിനാണ് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റ് പങ്കാളിയായ മക്ഡൊണാൾഡിനും കോടതി വ്യവഹാരച്ചെലവായി 5,000 രൂപ നൽകാനും ഉത്തരവിട്ടു.
വെജിറ്ററിയൻ ഭക്ഷണത്തിനു പകരം നോൺ വെജിറ്ററിയൻ ഭക്ഷണം നൽകിയതിനാണ് പിഴ ചുമത്തിയത്.