
ചെന്നൈ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്‍ഡിന് 246 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിനെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസണാണ് തകര്‍ത്തത്.
ഒമ്പത് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടായി. മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
66 റണ്‍സെടുത്ത മുഷ്ഫിഖുര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. മഹ്മുദുള്ള (41) ഷാക്കിബ് അല്‍ ഹസന് (40) മോശമല്ലാത്ത തുടക്കം പുറത്തെടുത്തു.
നേരത്തെ ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പരിക്കുമാറിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് തിരിച്ചെത്തി.
വില്‍ യംഗാണ് വഴിമാറിയത്. ബംഗ്ലാദേശും ഒരു മാറ്റം വരുത്തി.
മെഹെദി ഹസന് പകരം മഹ്മുദുള്ള ടീമിലെത്തി. മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ലിറ്റണ്‍ ദാസിന്റെ വിക്കറ്റ് (0) ബംഗ്ലാദേശിന് നഷ്ടമായി.
ആദ്യ നാല് പേരില്‍ അല്പമെങ്കിലും പിടിച്ചുനിന്നത് മെഹിദി ഹസന് മിറാസ് (30) മാത്രമാണ്. തന്‍സിദ് ഹസന് (16), നജ്മുല്‍ ഹുസൈന് ഷാന്റെ (7) എന്നിവരുടെ വിക്കറ്റുകളും പെട്ടന്ന് നഷ്ടമായി.
ഇതോടെ 12.1 ഓവറില്‍ നാലിന് 56 എന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ഷാക്കിബ് – മുഷ്ഫിഖുര്‍ സഖ്യം 96 റണ്‍സ് കൂട്ടിചേര്‍ത്തു.
ഇതുതന്നെയാണ് ബംഗ്ലാദേശിന്റെ ഇന്നിംഗ്സില്‍ നട്ടെല്ലായത്. എന്നാല്‍ ഷാക്കിബിനെ പുറത്താക്കി ഫെര്ഗൂസണ് ബ്രേക്ക് ത്രൂ നല്കി. പിന്നീടെത്തിയവരില്‍ മഹ്മുദുള്ള മാത്രമാണ് ചെറുത്തുനിന്നത്.
ഇതിനിടെ മുഷ്ഫിഖറിനെ ഹെന്റി മടക്കി. തൗഹിദ് ഹൃദോയ് (13), ടസ്കിന് അഹമ്മദ് (17), മുസ്തഫിസുര്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
,ഷൊറിഫുല്‍ ഇസ്ലാം (2) മഹ്മുദുള്ളയ്ക്കൊപ്പം പുറത്താവാതെ നിന്നു. മറുപടി ബാറ്റിംഗില്‍ കിവീസിനും മികച്ച തുടക്കമല്ല ലഭിച്ചത്. മൂന്നാം ഓവറില്‍ തന്നെ മികച്ച ഫോമിലുള്ള രചിന് രവീന്ദ്രയുടെ വിക്കറ്റ് അവര്‍ക്ക് നഷ്ടമായി.
മുസ്തഫിസുറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച്. ഇപ്പോള്‍ ഡെവോണ്‍ കോണ്‍വെ (15), കെയ്ന്‍ വില്യംസണ് (10) എന്നിവരാണ് ക്രീസില്‍.
രോഹിത് അല്ല, പാകിസ്ഥാനെതിരെ മാന്‍ ഓഫ് ദ് മാച്ച് ആവുക ആ രണ്ടുപേരിലൊരാള്‍; വമ്പന്‍ പ്രവചനവുമായി ശ്രീശാന്ത് Last Updated Oct 13, 2023, 7:05 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]