
എ ആര് റഹ്മാൻ പ്രധാന കഥാപാത്രമായി എത്തിയതാണ് സമാറ. സമാറ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് എത്തിയിരുന്നത്. മലയാളത്തില്‍ മികച്ച അഭിപ്രായം നേടിയെങ്കിലും ചിത്രം വൻ വിജയമായില്ല. ഭരതും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായ സമാറ തമിഴ് പതിപ്പും റിലീസാകുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 13നാണ് റഹ്മാൻ നായകനായ ചിത്രത്തിന്റെ തമിഴ് പതിപ്പ് പ്രദര്‍ശനത്തിന് എത്തുക. മലേഷ്യയിലടക്കം വ്യാപകമായിട്ടാണ് റിലീസ്. സംവിധാനം ചാര്‍ളീസ് ജോസഫാണ്. തിരക്കഥയും ചാര്‍ലീസ് ജോസഫിന്റേത് തന്നെ.
ഓഗസ്റ്റ് നാലിനായിരുന്നു കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നത്. കെ കെ അവസാനമായി പാടിയത് ‘സമാറ’യെന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. മലയാളത്തിൽ പാടാൻ ആഗ്രഹിച്ച പ്രശസ്ത സിനിമ ഗായകൻ കെ കെ യെ തേടിയെത്തിയത് ഭൂരിഭാഗവും കാശ്മിരിൽ ചിത്രീകരിച്ച ‘സമാറ’ യിലെ ഹിന്ദി ഗാനമായിരുന്നു. സംഗീതം ദീപക് ദേവായിരുന്നു.
ബോളിവുഡ് നടൻ മീർ സർവാറിനൊപ്പം ചിത്രത്തില്‍ തമിഴ് നടൻ ഭരതും തിളങ്ങിയപ്പോള്‍ ‘മൂത്തോനി’ലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്കോട്ട് തുടങ്ങിയവർക്കൊപ്പം പതിനെട്ടോളം പുതിയ താരങ്ങളും ഒട്ടേറെ വിദേശ താരങ്ങളും അണിനിരന്നു. റഹ്മാൻ നായകനായ സമാറ എന്ന ചിത്രം കുളു- മണാലി, ധർമ്മശാല, ജമ്മു കശ്മിർ എന്നിവടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, കലാസംവിധാനം രഞ്ജിത്ത് കോത്തേരി, കോസ്റ്റ്യൂം മരിയ സിനു, സംഘട്ടനം ദിനേശ് കാശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു ഐക്കരശ്ശേരി, സൗണ്ട് ഡിസൈൻ അരവിന്ദ് ബാബു, പിആർഒ മഞ്ജു ഗോപിനാഥ്. ഡിസൈനർ മാമിജോ, സ്റ്റിൽസ് സിബി ചീരൻ, മാർക്കറ്റിംഗ് ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ പിആർ ഒബ്സ്ക്യൂറ എന്നിവരുമായിരുന്നു.
Last Updated Oct 13, 2023, 4:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]