
First Published Oct 13, 2023, 2:48 PM IST ദില്ലി: മൂന്ന് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. ആർബിഐ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് പിഴ.
ഒരു എൻബിഎഫ്സിക്കും റിസർവ് ബാങ്ക് പണ പിഴ ചുമത്തിയിട്ടുണ്ട്. അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡ്, ദി ജവഹർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ഫിൻക്വസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. : അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ; നടപടി കർശനമാക്കി ആർബിഐ കെവൈസി, നിക്ഷേപ അക്കൗണ്ടുകളുടെ കൈകാര്യം എന്നിവയിലെ ചില വ്യവസ്ഥകൾ പാലിക്കാത്തതിന് മഹാരാഷ്ട്രയിലെ പൂനെയിലെ അണ്ണാസാഹെബ് മഗർ സഹകാരി ബാങ്ക് ലിമിറ്റഡിന് ആർബിഐ 4 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് പെനൽ ചാർജ് ഈടാക്കുന്നില്ല ഇതും പിഴ ഈടാക്കാൻ കാരണമായിട്ടുണ്ട്. കെവൈസി വിവരങ്ങൾ പുതുക്കാത്തതിനാണ് മഹാരാഷ്ട്രയിലെ പാൽഘറിലെ ജവഹർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്.
ഉപഭോക്താക്കളുടെ കെവൈസി കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ബാങ്ക് ഏർപ്പെടുത്തിയിരുന്നില്ല. : യുകെയിലേക്ക് പറക്കാം കുറഞ്ഞ നിരക്കിൽ; സ്പെഷ്യൽ ഓഫറുമായി എയർ ഇന്ത്യ ‘ഫ്രോഡ്സ് മോണിറ്ററിംഗ് ആൻഡ് റിപ്പോർട്ടിംഗ് മെക്കാനിസം’ സംബന്ധിച്ച് ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കാത്തതിന് മഹാരാഷ്ട്രയിലെ ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് ആർബിഐ ഒരു ലക്ഷം രൂപ പിഴ ചുമത്തി.
ജനതാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് കാലതാമസത്തോടെയാണ് തട്ടിപ്പ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്ന് ആർബിഐ ചൂണ്ടിക്കാട്ടി കെവൈസി നിർദ്ദേശങ്ങൾ പാലിക്കാത്തതിന് മുംബൈയിലെ ഫിൻക്വസ്റ്റ് ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ആർബിഐ 1.20 ലക്ഷം രൂപ പിഴ ചുമത്തി. റിസർവ് ബാങ്കിന്റെ നടപടി മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണ്,ഏതെങ്കിലും ഇടപാടിന്റെയോ കരാറിന്റെയോ സാധുതയെക്കുറിച്ച് പറയാൻ ഉദ്ദേശിച്ചുള്ളതല്ല എന്ന് ആർബിഐ വ്യക്തമാക്കുന്നു. : ബിയര്‍ പ്രേമികളുടെ ‘നെഞ്ച് തകരും’; ഉത്പാദനം പ്രതിസന്ധിയിൽ Last Updated Oct 13, 2023, 3:52 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]