

മദ്യലഹരിയില്‍ കാര്‍ അടിച്ചു തകര്‍ത്തു; വീടുകള്‍ക്കു നേരെയും ആക്രമണം നടത്തി ; സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ പിടിയിൽ
സ്വന്തം ലേഖകൻ
നേമം: മദ്യലഹരിയില്‍ കാര്‍ അടിച്ചുതകര്‍ത്ത മൂന്നംഗസംഘം പൊലീസ് പിടിയില്‍. തമിഴ്നാട് സ്വദേശി സൂരജ് (19), കരമന കുഞ്ചാലുമ്മൂട് സ്വദേശി ഇന്ദ്രജിത്ത് (19), കല്ലിയൂര്‍ സ്വദേശി തൃഷ്ണരാജ് (19) എന്നിവരെയാണ് പിടികൂടിയത്.
കിള്ളിപ്പാലം ടാക്സ് ടവറിന് പിന്നിലെ കാര്‍ ഗോഡൗണിന് സമീപം നിർത്തിയിട്ടിരുന്ന കിള്ളിപ്പാലം സ്വദേശി വിജയന്റെ ഇന്നോവ കാറിന്റെ ഗ്ലാസാണ് പ്രതികൾ ഇവര്‍ അടിച്ചു തകര്‍ത്തത്. യുവാക്കൾ മേലാറന്നൂര്‍ ഭാഗങ്ങളിലെ ചില വീടുകള്‍ക്കു നേരെയും ആക്രമണം നടത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിന്‍, സുരേഷ് കുമാര്‍, സി.പി.ഒമാരായ ശ്രീനാഥ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]