കഠ്മണ്ഡു∙ നേപ്പാളിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ ‘
’ ആയി പ്രഖ്യാപിക്കുമെന്ന് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റ സുശീല കർക്കി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം
രൂപ ആശ്വാസധനമായി നൽകാനും പരുക്കേറ്റവരുടെ ആശുപത്രി ചെലവുകൾ സർക്കാർ വഹിക്കാനും തീരുമാനമായി.
ചീഫ് സെക്രട്ടറി ഏക്നാരായൺ ആര്യാലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സക്ക് ഫീസ് ഈടാക്കരുതെന്ന നിർദേശം എല്ലാ ആശുപത്രികൾക്കും നൽകിയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
കഴിഞ്ഞ ദിവസം കഠ്മണ്ഡുവിലെ വിവിധ ആശുപത്രികൾ സന്ദർശിച്ച ഇടക്കാല പ്രധാനമന്ത്രി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നവരെ കണ്ടിരുന്നു. കലാപത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നു ബന്ധുക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. ആറു മാസത്തിൽ കൂടുതൽ ഇടക്കാല സർക്കാർ അധികാരത്തിലുണ്ടാവില്ലെന്നും അതിനകം തിരഞ്ഞെടുപ്പ് നടത്തുമെന്നും സുശീല കർക്കി വ്യക്തമാക്കി.
തിരഞ്ഞെടുപ്പിലേക്കു കടക്കാനുള്ള പാലമായാണ് തന്റെ സർക്കാർ പ്രവർത്തിക്കുകയെന്നും അവർ ഉറപ്പ് നൽകി.
നേപ്പാളിൽ സമൂഹമാധ്യമങ്ങൾ നിരോധിച്ചതിനു പിന്നാലെ, ‘ജെൻ സീ’ എന്നു വിളിക്കപ്പെടുന്ന യുവതലമുറയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാണു പിന്നീട് സർക്കാരിനെ വീഴ്ത്തിയ പ്രക്ഷോഭമായി മാറിയത്. പിന്നാലെ, പ്രധാനമന്ത്രി കെ.പി.ശർമ ഒലിക്ക് രാജിവക്കേണ്ടിവന്നിരുന്നു.
തുടർന്നാണ് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി പ്രധാനമന്ത്രിയായി ഇടക്കാല സർക്കാർ ചുമതലയേറ്റത്. പ്രക്ഷോഭത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 400ലേറെ പേർക്കു പരുക്കേറ്റതായുമാണ് കണക്ക്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]