ഗുവാഹത്തി∙
കടുത്ത വിമർശനം തുടർന്ന് പ്രധാനമന്ത്രി
. താൻ ശിവഭക്തനാണെന്നും കോൺഗ്രസിന്റെ അധിക്ഷേപ വിഷത്തെ വിഴുങ്ങാനുള്ള കഴിവുണ്ടെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയെയും അമ്മയെയും കോൺഗ്രസ് അധിക്ഷേപിക്കുകയാണെന്ന ബിജെപിയുടെ പ്രചാരണത്തിനിടെയാണ് മോദിയുടെ വാക്കുകൾ. അസമിലെ ധരങ്ങിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി.
‘‘കോൺഗ്രസ് പാർട്ടി ഒന്നാകെ എന്നെ ലക്ഷ്യമിടുകയാണെന്ന് അറിയാം.
മോദി വീണ്ടും കരയുകയാണെന്നാണു പറയുന്നത്. ജനങ്ങളാണ് എന്റെ ദൈവം.
ഞാൻ എന്റെ വേദനകൾ അവരോടല്ലാതെ വേറെ ആരോടാണ് പറയേണ്ടത്? ജനങ്ങളാണ് എന്റെ യജമാനന്മാർ, എന്റെ ദൈവം, എന്നെ നിയന്ത്രിക്കുന്ന റിമോട്ട് കൺട്രോൾ. മറ്റൊരു റിമോട്ട് കൺട്രോളും എനിക്കില്ല’’ –മോദി പറഞ്ഞു.
അസമിൽ നിന്നുള്ള പ്രശസ്ത സംഗീതജ്ഞനായ ഭൂപൻ ഹസാരികക്ക് കേന്ദ്രം ഭാരതരത്ന നൽകാൻ തീരുമാനിച്ചപ്പോൾ പാട്ടുകാർക്കും നർത്തകർക്കുമാണ് ഭാരതരത്ന നൽകുന്നതെന്നു പറഞ്ഞ് അപമാനിച്ചയാളാണു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെന്നും മോദി പറഞ്ഞു.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപിയും കോൺഗ്രസും ആരോപണ –പ്രത്യാരോപണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ബിഹാറിൽ ആർജെഡി–കോൺഗ്രസ് പരിപാടിയിൽ മോദിയെയും അമ്മ ഹീരാബെൻ മോദിയെയും അപമാനിച്ചതായി കാട്ടി ബിജെപി വ്യാപക പ്രചാരണം നടത്തിയിരുന്നു.
എന്നാൽ, സ്വന്തം അമ്മയെ പോലും തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണ് മോദിയെന്നാണ് കോൺഗ്രസ് തിരിച്ചടിച്ചത്. ഇതിനുപിന്നാലെ മോദിയുടെയും അമ്മയുടെയും എഐ നിർമിത വിഡിയോ കോൺഗ്രസ് പുറത്തിറക്കിയതും വിവാദമായിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]