ലണ്ടൻ ∙ കുടിയേറ്റക്കാർ യുകെ കയ്യടക്കുന്നുവെന്ന് ആരോപിച്ച് ലണ്ടനിൽ നടക്കുന്ന പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് ടെസ്ല സിഇഒയും എക്സ് ഉടമയുമായ
. ‘ആക്രമണം അടുത്തെത്തി, ഒന്നുകിൽ നിങ്ങൾക്ക് പോരാടാം അല്ലെങ്കിൽ മരിക്കാം’ എന്നു പറഞ്ഞ മസ്ക് ബ്രിട്ടനിൽ സർക്കാർ മാറ്റം അനിവാര്യമാണെന്നും വിഡിയോ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.
‘‘ഇപ്പോൾ സംഭവിക്കുന്നത് ബ്രിട്ടന്റെ നാശമാണ്.
ആക്രമണം നിങ്ങളുടെ അടുത്തെത്തി. നിങ്ങൾക്ക് മറ്റു മാർഗങ്ങളില്ല.
നിങ്ങൾ ആക്രമണം തിരഞ്ഞെടുത്താലും ഇല്ലെങ്കിലും, അത് നിങ്ങളുടെ അടുത്തേക്ക് വരും. ഒന്നുകിൽ പോരാടുക, അല്ലെങ്കിൽ മരിക്കുക.
ബ്രിട്ടനിൽ ഒരു സർക്കാർ മാറ്റം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഇനി നാലു വർഷം കൂടി സമയമില്ല, എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.
പാർലമെന്റ് പിരിച്ചുവിടുകയും തിരഞ്ഞെടുപ്പു നടത്തുകയും വേണം’’ മസ്ക് പറഞ്ഞു.
ലണ്ടനിൽ പൗരന്മാരേക്കാൾ കുടിയേറ്റക്കാർക്കാണ് കോടതിയിൽ കൂടുതൽ പരിഗണനയെന്നു പറഞ്ഞ മസ്ക് യുകെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉയർത്തി. ചാർളി കിർക്കിന്റെ കൊലപാതകത്തെയും മസ്ക് പരാമർശിച്ചു.
ഒന്നരലക്ഷത്തോളം പേരാണ് പ്രതിഷേധ റാലിയിൽ പങ്കെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]