
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിലെ ഇന്ത്യയുടെ എതിരാളിയെ ഇന്നറിയാം. ശ്രീലങ്ക – പാക്കിസ്ഥാൻ സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലെ വിജയികളാകും ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. വൈകിട്ട് മൂന്ന് മണി മുതൽ കൊളംബോയിലാണ് ശ്രീലങ്ക – പാക്കിസ്ഥാന് സൂപ്പര്‍ ഫോര്‍ മത്സരം.
കൊളംബോയിൽ മഴ കളിച്ചില്ലെങ്കിൽ കാണാം ഒരൂ സൂപ്പര്‍ നോക്കൗട്ട് മാച്ച് കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യയോട് തോറ്റ പാകിസ്ഥാനും ശ്രീലങ്കയ്ക്കും ഫൈനൽ ഉറപ്പിക്കാൻ ജയത്തില്‍ കുറഞ്ഞതൊന്നും പോരാ. മഴയെ കൂടുതൽ പേടിക്കുന്നത് പാക്കിസ്ഥാനാണ്. ഇന്ത്യയോട് 228 റണ്‍സിന്റെ കനത്ത തോൽവി വഴങ്ങിയ പാക്കിസ്ഥാൻ നെറ്റ് റണ്‍റേറ്റിൽ ലങ്കയ്ക്ക് പിന്നിലാണ്.
മത്സരം ഉപേക്ഷിച്ചാൽ ഈ ആനുകൂല്യത്തിൽ ലങ്ക ഫൈനലിലേക്ക് മുന്നേറും.കൊളംബോയിൽ ഇടിമിന്നലോട് കൂടി മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. രാത്രി മഴയുടെ ശക്തി കുറയുമെന്ന് മാത്രമാണ് ആശ്വാസം. ടൂര്‍ണമെന്റിൽ നന്നായി തുടങ്ങിയ പാക്കിസ്ഥാന്റെ പദ്ധതികളെല്ലാം പാളിയത് ഇന്ത്യക്കെതിരെ തോറ്റതാണ്.
ഏറ്റവും പ്രതീക്ഷ വച്ചിരുന്ന പേസര്‍മാര്‍ തല്ല് വാങ്ങികൂട്ടി. നസീം ഷാക്കും ഹാരിസ് റൗഫിനും പരിക്കേറ്റതും തിരിച്ചടിയായി. ക്യാപ്റ്റൻ ബാബര്‍ അസം അടക്കമുള്ളവര്‍ ഫോമിലേക്ക് തിരിച്ചെത്തിയാൽ ലോക ഒന്നാം നമ്പര്‍ ടീമിന് ആശങ്ക വേണ്ട. മറുവശത്ത് തുടര്‍ച്ചയായ 13 മത്സരങ്ങളിലെ ലങ്കയുടെ ജൈത്രയാത്ര ഇന്ത്യക്ക് മുന്നിലാണ് അവസാനിച്ചത്. എന്നാൽ ഇന്ത്യയെ വിറപ്പിക്കാനായി എന്നത് നിലവിലെ ചാംപ്യന്മാര്ക്ക് ആശ്വാസമാകും.
ഇന്ത്യക്കെതിരെ ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത ദുനിത് വെല്ലലാഗെ തന്നെയാണ് പാക്കിസ്ഥാനെതിരെയും ലങ്കയുടെ തുറുപ്പ്ചീട്ട്. സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ നാളെ ബംഗ്ലാദേശിനെ നേരിടും. ഞായറാഴ്ചയാണ് ഏഷ്യാ കപ്പ് ഫൈനല്‍.
Last Updated Sep 14, 2023, 8:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]