
കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ ബൈക്ക് അലക്ഷ്യമായി തുറന്ന എയ്സ് പിക്കപ്പിന്റെ ഡോറിൽ ഇടിച്ച് അപകടം; റോഡിൽ തെറിച്ചുവീഴുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു; മരിച്ചത് മണർകാട് സ്വദേശി സ്വന്തം ലേഖിക കോട്ടയം: കെ കെ റോഡിൽ കോട്ടയം കളത്തിപ്പടിയിൽ പിക്കപ്പ് വാനിന്റെ വാതിലിലിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികൻ പിന്നാലെയെത്തിയ ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. മണർകാട് കിഴക്കേൽ അജോയ് വർഗീസാണ് (47) മരിച്ചത്.
ബുധനാ ഴ്ച ഉച്ചയ്ക്ക് 11.30-ന് ശേഷമായിരുന്നു അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ച് മീറ്റർ ദൂരം റോഡിൽ ഉരസി ശരീരമാസകലം മുറിവേറ്റ അജോയെ കോട്ടയം ട്രാഫിക് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി മരിച്ചു.
കടകളിൽ മുട്ടവ്യാപാര ത്തിനെത്തി, താന്നിക്കപ്പടി ഭാഗത്ത് നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചായിരുന്നു അപകടം.
ഇടത് ഭാഗത്തായിരുന്നു വാൻ കിടന്നത്. വാനിന്റെ വാതിൽ തുറന്നപ്പോൾ മണർകാട് ഭാഗത്തേക്ക് പോകുകയായിരു ബൈക്ക് യാത്രികൻ ഡോറിലിടിച്ച് തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.
ബൈക്കിന് തൊട്ടു പിന്നാലെയുണ്ടായിരുന്ന ബസ് ഇദ്ദേഹത്തെ നിരക്കി നീക്കുകയും ചെയ്തു. റോഡിൽ നിറയെ രക്തം തളംകെ ട്ടിക്കിടക്കുകയായിരുന്നു.
കോട്ടയം അഗ്നിരക്ഷാസേനാംഗങ്ങളെത്തി കഴുകിവൃത്തിയാക്കി. ഈസ്റ്റ് പോലീസും സ്ഥലത്തെത്തിയിരുന്നു.
ഷേർളിയാണ് ഭാര്യ. മകൻ: അലൻ(സെയ്ന്റ് മേരീസ് സി.ബി.
എസ്.ഇ. സ്കൂൾ, മണർകാട്).
സംസ്കാരം പിന്നീട്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]