
രാജ്യമെങ്ങും ജവാൻ ആവേശം പടര്‍ന്നിരിക്കുകയാണ്. ജവാനിലെ ഓരോ സംഭാഷണവും ഗാന രംഗങ്ങളുമെല്ലാം പ്രേക്ഷകര്‍ റീലുകളായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
താരങ്ങളും അതിനൊപ്പമുണ്ട്. ജവാനിലെ ചലേയ ഗാനത്തിന് റീല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് നടി കീര്‍ത്തി സുരേഷ്.
കാമിയോ അറ്റ്ലി View this post on Instagram A post shared by Keerthy Suresh (@keerthysureshofficial) ജവാൻ ഗാനത്തിന്റെ രസകരമായ റീല്‍ വീഡിയോയില്‍ കീര്‍ത്തി സുരേഷിനൊപ്പം ഷാരൂഖ് ഖാൻ ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലിയുടെ ഭാര്യ പ്രിയയുമുണ്ട്. ഷാരൂഖ് ഖാനും നയൻതാരയും തകര്‍ത്താടിയ രംഗത്തിനാണ് കീര്‍ത്തി സുരേഷും പ്രിയ അറ്റ്ലിയും ചുവടുകള്‍ വയ്ക്കുന്നത്.
വളരെ രസകരമാണ് ഇരുവരുടെയും നൃത്തം. ഇവര്‍ നൃത്തം ചെയ്യുമ്പോള്‍ പിന്നിലായി സംവിധായകൻ അറ്റ്ലിയുമെത്തുന്നു എന്നതാണ് കൗതുകമുണ്ടാക്കുന്നത്.
അറ്റ്ലിക്കൊപ്പം കീര്‍ത്തി സുരേഷ് കീര്‍ത്തി സുരേഷ് അറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തും എന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ അറ്റ്ലിയുടെ നിര്‍മിക്കുന്ന പുതിയ ചിത്രത്തിലാണ് കീര്‍ത്തി സുരേഷ് നായികയാകുക.
വരുണ്‍ ധവാൻ നായകനാകുമെന്നുമാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ബോളിവുഡില്‍ ഹിറ്റ്മേക്കര് അറ്റ്ലി ആദ്യമായി സംവിധാനം ചെയ്തപ്പോള്‍ ഷാരൂഖ് ഖാൻ നായകനായി. നയൻതാര നായികയുമായി.
സംവിധായകനല്ലെങ്കിലും അറ്റ്ലി നിര്‍മാതാവാകുന്ന ഒരു ചിത്രം എന്നതിനാല്‍ പുതിയ പ്രൊജക്റ്റില്‍ കീര്‍ത്തി സുരേഷിന് വലിയ പ്രതീക്ഷകളാണ്. ഭോലാ ശങ്കറിന്റെ ക്ഷീണം കീര്‍ത്തി സുരേഷ് വേഷമിട്ടതില്‍ ഒടുവിലെത്തിയ ചിത്രം ഭോലാ ശങ്കര്‍ ആണ്.
ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. കീര്‍ത്തി സുരേഷ് ചിരഞ്ജീവിയുടെ സഹോദരി കഥാപാത്രമായിട്ടായിരുന്നു ഭോലാ ശങ്കറില്‍ എത്തിയത്.
പരാജയം നേരിടാനായിരുന്നു ചിരഞ്ജീവി നായകനായ ചിത്രത്തിന്റെ വിധി. ചിരഞ്ജീവി നായകനായി വേഷമിട്ട് എത്തിയ ചിത്രം രമബ്രഹ്മം സുങ്കരയാണ് നിര്‍മിച്ചത്.
ഡൂഡ്ലി ആണ് ചിരഞ്ജീവി നായകനായ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. തമന്നയാണ് ഭോലാ ശങ്കറിലെ നായിക.
Read More: വൻ ഹിറ്റായ ഗദര്‍ 2 ഒടിടിയിലേക്ക്, ജവാന്റെ കുതിപ്പില്‍ പുതിയ തീരുമാനം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]