

‘കൊല്ലം ഗസ്റ്റ്ഹൗസില്‍ ഇതുവരെ മുറിയെടുത്തിട്ടില്ല; ഇങ്ങനെയുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി’; ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് ഇ പി ജയരാജൻ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: സോളാര്‍ പീഡന കേസിലെ പരാതിക്കാരിയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ.
ഫെനിയെ നേരിട്ട് കണ്ടിട്ടില്ലെന്നും കൊല്ലം ഗസ്റ്ര് ഹൗസില്‍ താമസിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
‘ഇത്തരത്തിലുള്ള ആളുകളുടെ പിന്നാലെ നടക്കലല്ല എന്റെ പണി. ഇപ്പോഴുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണ്. പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ഇതിന് പിന്നില്‍ ആരോ ഉണ്ട്. കോണ്‍ഗ്രസിനകത്ത് രണ്ട് ചേരികളുണ്ട്. അതിന്റെ മത്സരമായിട്ടാണ് മണ്മറഞ്ഞ നേതാവിനെ നിയമസഭയില്‍ ചര്‍ച്ച ചെയ്ത് കീറിമുറിച്ച് പരിശോധിക്കുന്നത്.’- ജയരാജൻ പറഞ്ഞു.
ഇ പി ജയരാജനെ കാണാൻ ഹരിപ്പാട് നിന്നും കാറില്‍ തന്നെ കൂട്ടിക്കൊണ്ടുപോയിരുന്നെന്ന് ഫെനി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആദ്യം കൊല്ലത്തെ ഒരു ഗസ്റ്റ്ഹൗസിലെ ജയരാജന്റെ മുറിയിലേയ്ക്കാണ് കൊണ്ടുപോയത്.
ശേഷം കാറില്‍ കറങ്ങി നടന്നു. ലൈംഗികാരോപണ പരാതികള്‍ സജീവമായി നിലനിര്‍ത്തണമെന്നും പരാതിക്കാരിയുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമായിരുന്നു ഫെനി ഇ പിയ്ക്കെതിരെ ഉന്നയിച്ച ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]