
അയോധ്യയിലെ രാമക്ഷേത്രം 2024 ജനുവരിയിൽ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്. രാമക്ഷേത്രം തുറക്കുന്നത് ചരിത്ര സംഭവമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അധികൃതർ. ചടങ്ങിൽ ലക്ഷക്കണിക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഉദ്ഘാടനത്തിന് മുമ്പ് അടിസ്ഥാന സൌകര്യ വികസനവും മറ്റ് സംവിധാനങ്ങളും ഒരുങ്ങുകയാണ്. ക്ഷേത്രം തുറന്നുകഴിഞ്ഞാൽ ദിവസം 125000 ആളുകളെങ്കിലും പ്രതിദിനം ദർശനത്തിനെത്തും എന്നാണ് വിലയിരുത്തൽ. രാമക്ഷേത്ര ഭൂമിയിലെ മുന്നൊരുക്കങ്ങളെ കുറിച്ചും തയ്യാറെടുപ്പുകളെ കുറിച്ചും, ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാനും മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നൃപേന്ദ്ര മിശ്ര, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്കിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ രാജേഷ് കൽറയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിൽ വിശദീകരിച്ചു. പ്രധാനമായും നഗരത്തിൽ ഒരുങ്ങുന്ന സജ്ജീകരണങ്ങളെ കുറിച്ചും ക്ഷേത്രത്തിൽ ഉണ്ടാകാവുന്ന വൻ ഭക്തജന തിരക്ക് നിയന്ത്രിക്കുന്ന പദ്ധതിയെക്കുറിച്ചുമായിരുന്നു അദ്ദേഹം പറഞ്ഞത്
തയ്യാറെടുപ്പുകളിൽ ഏറ്റവും സുപ്രധാന വശങ്ങളിലൊന്ന് ക്രൌഡ് മാനേജ്മെന്റ്ആണ്. വളരെ കൃത്യതയോടെയും ദീർഘവീക്ഷണത്തോടെയും നടപ്പിലാക്കേണ്ടതാണിത്. അയോധ്യ കമ്മീഷണർ ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഒരു പഴുതുമില്ലാതെ അത് അദ്ദേഹം നടപ്പിലാക്കും. നഗരത്തിലെ താമസ സൗകര്യങ്ങൾ, ഹോട്ടൽ, ധർമ്മശാല ശേഷികൾ, ഗതാഗത സംവിധാനങ്ങൾ എല്ലാം പരിഗണിച്ച പദ്ധതിയാണ് അദ്ദേഹം അവതരിപ്പിച്ചത്. സംവിധാനങ്ങൾ ഒരുക്കുമെന്ന് മിശ്ര ചൂണ്ടിക്കാട്ടി.
‘ക്രൗഡ് മാനേജ്മെന്റ് സ്കീമിനെക്കുറിച്ച് കമ്മീഷണർ വിവരിച്ചിരുന്നു. ഓരോ കാര്യത്തിലും അദ്ദേഹം സൂക്ഷ്മത പാലിച്ചിട്ടുണ്ട്. എന്തൊക്കെ സൗകര്യങ്ങൾ വേണം, ഭക്ഷണ സൌകര്യങ്ങൾ, ഭാഷാപരമായ വെല്ലുവിളികൾ എന്നിവയടക്കം പരിഗണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പദ്ധതിയാക്കാൻ മറ്റ് സംസ്ഥാനങ്ങളുടെ സഹായങ്ങളും തേടും. തീർത്തും നല്ല രീതിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സജ്ജമാണ്’ -എന്നുമായിരുന്നു മിശ്രയുടെ വാക്കുകൾ. ഡിസംബർ മുതൽ അയോധ്യയിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അധികൃതരും അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വിദൂരത്തുള്ള പല കോണുകളിൽ നിന്നും ഭക്തർക്ക് തീർത്ഥാടനത്തിനെത്താൻ നഗരത്തിലേക്ക് കുറഞ്ഞത് മൂന്ന് നേരിട്ടുള്ള വിമാനങ്ങളെങ്കിലും ഒരുങ്ങും. വിമാനങ്ങൾക്ക് പുറമേ രാമേശ്വരം, തിരുപ്പതി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിൽ നിന്ന് പ്രത്യേക ട്രെയിനുകൾ ആരംഭിക്കും.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യം!
നിരവധി റോഡുകളുടെ പ്രവൃത്തികൾ അയോധ്യയിൽ പുരോഗമിക്കുകയാണെന്ന് മിശ്ര പറഞ്ഞു. 13 കിലോമീറ്റർ റോഡുകളുടെ നിർമാണവും വീതി കൂട്ടലും നടക്കുകയാണ്. എസ്റ്റിമേറ്റ് പ്രകാരം ഡിസംബറോടെ ഏകദേശം 6.5 കിലോമീറ്റർ സജ്ജമാകും. ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളും, ഈ റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന റെയിൽവേ മേൽപ്പാലങ്ങൾ എന്നിവയെല്ലാം പൂർത്തിയാകും. കുടിവെള്ളം, മലിനജലം, ഡ്രെയിനേജ് അടക്കമുള്ള ഇത്തരം പ്രശ്നങ്ങളും ഡിസംബറോടെ പരിഹരിക്കപ്പെടും.
ക്ഷേത്ര ഉദ്ഘാടനത്തിനൊപ്പം തന്നെ, അയോധ്യ ഭാവിയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. യുപി ചീഫ് സെക്രട്ടറി ദുർഗ ശങ്കർ മിശ്രയുടെ നേതൃത്വത്തിലുള്ള സ്മാർട്ട് സിറ്റി പദ്ധതി അയോധ്യയെ ആധുനികവും ആസൂത്രിതവുമായ നഗരമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതാണ്. ഹൈവേയുടെ മറുവശത്ത് 1,200 ഏക്കർ ഭൂമിയിലാ്പദ്ധതിയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതി പൂർണ്ണമായി യാഥാർത്ഥ്യമാകാൻ കുറച്ച് വർഷങ്ങൾ എടുത്തേക്കാമെങ്കിലും, ഈ വികസനം അയോധ്യയ്ക്ക് ഒരു പുതിയ മാനം കൊണ്ടുവരുമെന്നുറപ്പാണ്.
സ്മാർട്ട് സിറ്റി പദ്ധതിയിലെ ആവേശകരമായ ഒരു സാധ്യതയാണ് അന്താരാഷ്ട്ര സന്ദർശകർക്കായുള്ള ഗസ്റ്റ് ഹൗസുകളുടെ നിർമ്മാണം. നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങൾ അയോധ്യയും രാമക്ഷേത്രവും സന്ദർശിക്കുന്ന തങ്ങളുടെ പൗരന്മാർക്കായി അതിഥി മന്ദിരങ്ങൾ സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് അന്താരാഷ്ട്ര സൗഹാർദ്ദം വളർത്തിയെടുക്കുന്നതിനൊപ്പം ആഗോള തലത്തിൽ വർദ്ധിച്ചുവരുന്ന അയോധ്യയുടെ പ്രാധാന്യം അടിവരയിടുകയും ചെയ്യുന്നു. രാമക്ഷേത്രത്തിന്റെ മഹത്തായ ഉദ്ഘാടനത്തിന് ദശലക്ഷക്കണക്കിന് ഭക്തരെ സ്വാഗതം ചെയ്യാൻ അയോധ്യ തയ്യാറെടുക്കുമ്പോൾ, സൂക്ഷ്മമായ ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, സ്മാർട്ട് സിറ്റി സംരംഭം പോലുള്ള പദ്ധതികളും അയോധ്യയുടെ ശോഭനവും സമൃദ്ധവുമായ ഭാവിക്ക് അടിത്തറയിടുന്നുവെന്ന് വ്യക്തമാണെന്നും മിശ്ര പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]