സാമൂഹിക മാധ്യമങ്ങളിൽ കടലിന്നാഴങ്ങളിലെ പേടിപ്പെടുത്തുന്ന അനേകം കാഴ്ചകളും, മനോഹരമായ കാഴ്ചകളും ഒക്കെ നാം കണ്ടിട്ടുണ്ട്. എന്നാൽ, അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു വീഡിയോയാണ്. വീഡിയോയിലുള്ളത് ഒരു ‘ക്ലീനർ ഫിഷ്’ ആണ്. അതെന്ത് ഫിഷ് എന്നല്ലേ? നമ്മൾ മീനുള്ള പുഴയിലും തടാകത്തിലും ഒക്കെ ഇറങ്ങി നിൽക്കുമ്പോൾ മീനുകൾ നമ്മുടെ കാലുകൾ വൃത്തിയാക്കാറില്ലേ? അതുപോലെ വൃത്തിയാക്കുന്ന ഒരു മീനിനെയാണ് ഈ വീഡിയോയിലും കാണുന്നത്. പക്ഷേ, സംഭവം കടലിന്നടിയിലാണ്, വൃത്തിയാക്കുന്നത് വായും.
ഡൈവറുടെ വായക്കുള്ളിൽ നിന്നും ചർമ്മത്തിലെ ചത്ത കോശങ്ങൾ കഴിക്കുന്ന ഒരു മീനാണ് ഇത്. Bluestreak cleaner wrasse എന്ന മത്സ്യമാണ് ഇത് എന്നാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. ഈ മത്സ്യം നിർജ്ജീവമായ ചർമ്മം, പരാന്നഭോജികൾ ഇവയെ എല്ലാം കഴിക്കുന്നതിൽ പേരുകേട്ടവയാണ്. അതുപോലെ, കടലാമകൾ, ചെമ്മീൻ, ഈൽ, തിമിംഗലങ്ങൾ തുടങ്ങിയ ജലജീവികളുടെ വായിൽ നിന്നും ശരീരഭാഗങ്ങളിൽ നിന്നുമുള്ള ബാക്ടീരിയകളെയും ഇവ ഭക്ഷിക്കുന്നു.
ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ കാണാനാവുന്നത് ഏതോ ജലജീവിയാണ് എന്ന് തെറ്റിദ്ധരിച്ച് ഡൈവറുടെ വായിൽ കയറി വൃത്തിയാക്കുന്ന മീനിനെയാണ്. X (ട്വിറ്റർ) -ലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ‘ആഴക്കടലിൽ നിന്നുള്ള ഡെന്റൽ ക്ലീനിംഗ് പൂർത്തിയായി’ എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. ഇങ്ങനെ മറ്റ് ജീവികളുടെ ശരീരത്തിൽ നിന്നും നിർജ്ജീവമായ കോശങ്ങളെയും മറ്റും നീക്കുന്ന ഈ മത്സ്യം ഒരു ഉപകാരിയായും അറിയപ്പെടാറുണ്ട്.
വളരെ പെട്ടെന്ന് തന്നെ X -ൽ പങ്കുവച്ച വീഡിയോ വൈറലായി. രണ്ട് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്.