
ചിങ്ങവനത്ത് അയൽവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; പനച്ചിക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
ചിങ്ങവനം: സമീപവാസിയായ മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് വെള്ളൂത്തുരുത്തി ഭാഗത്ത് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക് (32) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ തന്റെ സമീപവാസിയായ മദ്യവയസ്കനെ കഴിഞ്ഞദിവസം രാത്രി 8.30 മണിയോടുകൂടി ആക്രമിക്കുകയായിരുന്നു. യുവാവ് മധ്യവയസ്കന്റെ വീടിന്റെ വാതിലിൽ സ്ഥിരമായി കൊട്ടുകയും, ജനലിൽ കൂടി നോക്കുകയും ചെയ്യുന്നത് മധ്യവയസ്കൻ യുവാവിന്റെ അമ്മയോട് പറഞ്ഞുകൊണ്ടിരുന്ന സമയത്ത് ഇതിലുള്ള വിരോധം മൂലം യുവാവ് ഇയാളെ ചീത്ത വിളിക്കുകയും യുവാവിന്റെ വീട്ടിലെ കോഴിക്കൂടിന് മുകളിൽ പാകിയിരുന്ന ഓട് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ബിനു ബി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, ഷാജിമോൻ, സി.പി.ഓ മാരായ അനിൽകുമാർ, മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]