
ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും മറ്റൊരു പാർട്ടിയുമായും സീറ്റ് പങ്കിടില്ലെന്നും എഎപിയുടെ സംഘടനാ ജനറൽ സെക്രട്ടറി സന്ദീപ് പതക് വ്യക്തമാക്കി.
ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണെന്നും എഎപി ഇപ്പോൾ ദേശീയ പാർട്ടിയാണെന്നും സന്ദീപ് പഥക് പറഞ്ഞു.
“എല്ലാ സംസ്ഥാനങ്ങളിലും ഞങ്ങൾ സംഘടന രൂപീകരിക്കുന്നു. ഹരിയാനയിൽ താഴെത്തട്ട് മുതൽ ഞങ്ങൾ സംഘടന രൂപീകരിച്ചിട്ടുണ്ട്. ഏകദേശം 15 ദിവസത്തിനുള്ളിൽ, ഹരിയാനയിലെ ഓരോ ഗ്രാമത്തിലും ഞങ്ങളുടെ കമ്മിറ്റികൾ രൂപീകരിക്കും, അതിനുശേഷം ഞങ്ങൾ പ്രചാരണം ആരംഭിക്കും. ഹരിയാനയിലെ ജനങ്ങൾ മാറ്റത്തിനായി ഉത്സുകരാണ്. ഹരിയാനയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും തീർച്ചയായും മത്സരിക്കും.” പഥക് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]