
കൊച്ചി- കഥ പറയാനെത്തിയ സ്ത്രീയെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയതാണ് കേസ് റദ്ദാക്കാൻ കാരണം.
2017ൽ സിനിമയുടെ കഥ പറയാനെത്തിയപ്പോൾ കടന്നുപിടിച്ചുവെന്നായിരുന്നു കോട്ടയം സ്വദേശിനി നൽകിയ പരാതി.
കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 വകുപ്പ് അുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു കേസ്.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ണി മുകുന്ദൻ വിടുതൽ ഹർജി നൽകിയെങ്കിലും ആവശ്യം എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയും സെഷൻസ് കോടതിയും തള്ളി. ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചത്.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]