
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മിഡ് വീക്ക് എവിക്ഷൻ ഇത്തവണ പ്രഖ്യാപിച്ചിരുന്നു. മിഡ് വീക്ക് എവിക്ഷന് എന്നത് യഥാര്‍ഥത്തില്‍ ഒരു മിഡ് വീക്ക് സസ്പെന്ഷന് ആണെന്നും ഇത് പ്രേക്ഷകവിധി പ്രകാരമുള്ള യഥാര്‍ഥ എവിക്ഷന് പ്രക്രിയ അല്ലെന്നും ബിഗ് ബോസ് അറിയിച്ചിരുന്നു.
അനീഷ്, ഒനീൽ സാബു, രേണു സുധി, കലാഭവൻ സരിഗ, ശാരിക കെ ബി, റെന ഫാത്തിമ എന്നിവര്‍ക്കാണ് മിഡ് വീക്ക് എവിക്ഷന് നോമിനേഷന് ലഭിച്ചത്. ഇവരില്‍ ആര് പുറത്താകണം എന്ന് തീരുമാനിക്കുന്നത് ടാസ്കുകളിലെ പ്രകടനമാണ് എന്ന് നേരത്തെ ബിഗ് ബോസ് വ്യക്തമാക്കിയിരുന്നു.
പോയന്റുകള്‍ കുറവുള്ളവര്‍ ഡെഡ് സോണിലേക്ക് മാറേണ്ടി വരുമെന്നും പിന്നീട് നടക്കുന്നത് പ്രവചനാതീതമാണ് എന്നുമായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്. ഇന്ന് ടാസ്കുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും പോയന്റ് കുറഞ്ഞ രണ്ട് പേര് ബിഗ് ബോസ് വീടിനു പുറത്ത് ഡെഡ് സോണിലേക്ക് മാറ്റപ്പെടുകയും ചെയ്തു.
ഇന്ന് രണ്ട് ടാസ്കുകളായിരുന്നു പ്രധാനമായും ഉണ്ടായത്. ഒന്നാമത്തെ ടാസ്ക് കളിയരങ്ങ് ആയിരുന്നു.
വിവിധ കലാപ്രകടനം കാഴ്ച വയ്ക്കാനായിരുന്നു ബിഗ് ബോസ് ആവശ്യപ്പെട്ടത്. മിഡ് വീക്ക് എവിക്ഷനില്‍ നോമിനേറ്റ് ചെയ്യപ്പെട്ട
മത്സരാര്‍ഥികളുടെ സഹായികളായിരുന്നു ഈ ടാസ്കില് പങ്കെടുക്കേണ്ടിയിരുന്നു. അങ്ങനെ വളരെ ഗംഭീരമായ കലാവിരുന്നത് ഇന്നത്തെ എപ്പിസോഡില്‍ സംപ്രേഷണം ചെയ്തു.
എവിക്ഷനില്‍ നോമിനേറ്റ് ചെയ്യപ്പെട്ടവരായിരുന്നു വിധികര്‍ത്താക്കള്‍. സരികയ്ക്കു വേണ്ടി മത്സരിച്ച അനു, അക്ബര്‍ എന്നീ ടീം ഒന്നാം സ്ഥാനത്തും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ യഥാക്രമം രേണുവിന് വേണ്ടി മത്സരിച്ച നെവിൻ, ഷാനവാസ് ടീമും, ഒനീലിനു വേണ്ടി മത്സരിച്ച ജിസേല്‍, ആര്യൻ ടീമും റെനയ്ക്കു വേണ്ടി മത്സരിച്ച ശരത് അപ്പാനി, ബിന്നി സെബാസ്റ്റ്യനും അനീഷിന് വേണ്ടി മത്സരിച്ച് ശൈത്യ, നൂറ, ആദില എന്നിവരും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി.
എന്നാല്‍ ശാരികയ്ക്ക് വേണ്ടി മത്സരിച്ചവര്‍ ബിഗ് ബോസ് നല്കിയ ലിസ്റ്റില്‍ നിന്നുള്ള പാട്ട് അല്ലായിരുന്നു ഉപയോഗിച്ചത്. അതുകൊണ്ട് പൂജ്യം പോയന്റ് ആണ് ശാരികയ്ക്ക് ലഭിച്ചത്.
രണ്ടാമത്തെ ടാസ്ക് ‘കയ്യൂക്കുള്ളവൻ കാര്യക്കാരനായിരുന്നു’. ഇത്തവണ സഹായികളായിരിക്കില്ല ഗെയിം കളിക്കുന്നത് എന്ന് ബിഗ് ബോസ് വ്യക്തമാക്കി.
മിഡ് വീക്ക് സസ്പെൻഷനില്‍ ഉള്‍പ്പെട്ടവര്‍ തന്നെ ഗെയിം കളിക്കണമെന്ന് ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഈ ഒറ്റ ടാസ്കിലൂടെ സ്കോര്‍ ബോര്‍ഡിലെ നിങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിഞ്ഞേക്കാം.
എന്തും സംഭവിക്കാം. ഗാര്ഡൻ ഏരിയയിലായി ആറ് പെഡസ്റ്റനുകളും അതില്‍ ആറ് ബൗളുകളും വീതം ഉണ്ടായിരിക്കും.
ഓരോരുത്തരുടെയും ബൗളില്‍ ഇതുവരെയുള്ള ടാസ്കുകളില് നിന്നായി നിങ്ങള്‍ക്ക് ലഭിച്ച മൊത്തം പോയന്റുകള്‍ക്ക് തുല്യമായ സ്റ്റോണുകളും ഉണ്ടായിരിക്കും. ഗാര്ഡൻ ഏരിയലായി ഒരു ഗ്രീൻ ബട്ടണ്‍ ഉണ്ടാകും.
ആദ്യ ബസര്‍ കേള്‍ക്കുമ്പോള്‍ ആരാണോ ആദ്യം ഓടിപ്പോയി ഗ്രീൻ ബട്ടണ്‍ പ്രസ് ചെയ്യുന്നത് ആ വ്യക്തിക്ക് മറ്റുള്ളവരുടെ സ്റ്റോണുകള്‍ തട്ടിയെടുക്കാൻ സാധിക്കും. ഇത്തരത്തില്‍ മറ്റുള്ളവരുടെ സ്റ്റോണുകള്‍ ബൗളില്‍ നിന്ന് എടുത്ത് ഗ്രീൻ ബട്ടണടത്ത് അടയാളപ്പെടുത്തിയിരിക്കുന്ന ബട്ടണടുത്ത് നില്ക്കുക.
ഇതിനായി നിങ്ങള്‍ക്ക് ലഭിക്കുന്ന സമയം ഏഴ് സെക്കൻഡാണ്. തന്നിരിക്കുന്ന നിശ്ചിത സമയത്തിനുള്ളില്‍ സ്റ്റോണുകള്‍ എടുത്ത് ഗ്രീൻ ബട്ടണടുത്തുള്ള മാര്‍ക്കില്‍ തിരിച്ചെത്തിയില്ലെങ്കില്‍ നിങ്ങള്‍ നേരിട്ട് ഡെഡ് സോണിലേക്ക് പോകേണ്ടി വരും.
ഈ സമയത്തിനുള്ളില്‍ തിരിച്ച് എത്തിയാല്‍ നിങ്ങള്‍ എത്ര സ്റ്റോണുകള്‍ എടുത്തുവോ അത്രയും പോയസന്റുകള് നിങ്ങളുടെ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കപ്പെടുന്നതായിരിക്കും. ഇത്തരത്തില്‍ രണ്ട് റൗണ്ടുകള്‍ മാത്രമാണുണ്ടാകുക.
ബൗളോടു കൂടി എടുക്കാൻ സാധിക്കുന്നതല്ല എന്നും ബിഗ് ബോസ് വ്യക്തമാക്കി. ഇങ്ങനെ രണ്ട് തവണയും ഗ്രീൻ ബട്ടണ്‍ അമര്‍ത്തിയത് അനീഷായിരുന്നു.
ഒനീല്‍ സാബുവിന്റെ സ്റ്റോണുകള്‍ ആയിരുന്നു അനീഷ് രണ്ടു തവണയും കൈക്കലാക്കിയത്. അങ്ങനെ ടാസ്കിനൊടുവില് സ്കോര്‍ ബോര്‍ഡില്‍ ഏറ്റവും ഒടുവില്‍ ശാരികയും ഒനീല്‍ സാബുവുമാകുകയും അനീഷ് പോയന്റ് നിലയില്‍ കുതിച്ചു കയറുകയും ചെയ്തു.
രണ്ടുപേരോടും എല്ലാവരോടും യാത്ര പറഞ്ഞ് പ്രധാന വാതിലിലൂടെ ഡെഡ് സോണിലേക്ക് വരാൻ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. രണ്ടുപേരും പുറത്തേയ്ക്ക് പോകുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]