
ബിഗ് ബോസ് മലയാളം ഷോ സീസണ് ഏഴ് ഒട്ടനവധി പ്രത്യേകതകളുള്ളതാണ്. അതിലൊന്നാണ് റേസിംഗ് സ്റ്റാര്‍ ബാഡ്ജ്.
റേസിംഗ് സ്റ്റാര്‍ ബാഡ്ജ് ഉള്ളവര്‍ക്ക് മാത്രമാണ് അവരവരുടെ സാധനങ്ങള്‍ ഉപയോഗിക്കാൻ കഴിയുക എന്നതായിരുന്നു പ്രത്യേകത. എന്നാല്‍ ഇന്ന് റേസിംഗ് ബാഡ്ജ് കൈക്കലാക്കാൻ ഒരു ടാസ്ക് നടന്നു.
പകല്‍ക്കൊള്ള എന്നായിരുന്നു ടാസ്കിന്റെ പേര്. റേസിംഗ് ബാഡ്ജ് ഉള്ളവര്‍ ഗാര്ഡൻ ഏരിയയില്‍ ചെറിയ വൃത്തത്തില്‍ അത് വയ്ക്കുക.
വലിയ വൃത്തത്തിന് പുറത്ത് എല്ലാവരും നില്ക്കുക. ബസര്‍ മുഴങ്ങുമ്പോള്‍ മത്സരാര്‍ഥികള്‍ക്ക് ചെറിയ വൃത്തത്തില്‍ ചെന്ന് ആ ബാഡ്ജ് കൈക്കലാക്കാം എന്നായിരുന്നു നിയമം.
ഏറ്റവും ഒടുവില്‍ ആരുടെ കയ്യിലാണ് ബാഡ്ജ് ഉള്ളത് അവര്‍ വിജയിക്കും എന്നായിരുന്നു വ്യവസ്ഥ. അങ്ങനെ റേസിംഗ് ബാഡ്ജ് ലഭിച്ചവര്‍ ഷാനവാസ്, ആര്യൻ, ജിസേല്‍ എന്നിവര്‍ക്കായിരുന്നു.
ഷാനവാസിനും ആര്യനും ബിഗ് ബോസ് അഭിനന്ദനങ്ങള്‍ അറിയിച്ചു. ജിസേലിന്റെ പേര് പരാമര്‍ശിച്ചില്ല.
അവിടെയായിരുന്നു ട്വിസ്റ്റ്, നേരത്തെ ബാഡ്ജ് ഇല്ലാതെയും സ്വന്തം സാധനങ്ങള്‍ ഒളിപ്പിച്ച് ഉപയോഗിച്ചു എന്നതിന്റെ പേരില്‍ ജിസേലിന്റെ ബാഗ് തിരികെ അയച്ചിരുന്നു. അതിനാല്‍ ജിസേലിന് സാധനങ്ങള്‍ കിട്ടില്ല എന്ന് ബിഗ് ബോസ് അറിയിച്ചു.
ബാഡ്ജ് ജിസേല്‍ കൈമാറണമെന്നും നിര്‍ദ്ദേശിച്ചു. അങ്ങനെ ജിസേല്‍ അഭിലാഷിന് തന്റെ ബാഡ്ജ് കൈമാറുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]