
പാലക്കാട്: പാലക്കാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചു. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം.തൻസീർ ഷഹബാനത്ത് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് യുവതിയെ പ്രസവത്തിനായി ആശുപതിയിൽ എത്തിച്ചത്. എന്നാൽ, പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിക്കുകയായിരുന്നു.
യഥാസമയം ചികിത്സ നൽകിയില്ലെന്നും ഇതേതുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നുമാണ് കുടുംബാംഗങ്ങളുടെ ആരോപണം. സംഭവത്തിൽ പ്രതിഷേധവുമായി കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പൊലീസെത്തി.
ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]