
ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് എസ് ഐ ആറിലൂടെ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണമെന്ന് സുപ്രീംകോടതി നിർദ്ദേശിതടക്കമുള്ള വാർത്തകൾ ദേശീയ രാഷ്ട്രീയത്തെ ഇളക്കി മറിക്കുകയാണ്. വോട്ടർ പട്ടികയിൽ ആധാർ രേഖയായി അംഗീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതടക്കം കോൺഗ്രസ് നേട്ടമായി അവകാശപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയിൽ ജയിച്ചത് കള്ളവോട്ടിലെന്ന ആരോപണവും ഇന്ന് കോൺഗ്രസ് ഉയർത്തി. വയനാട് മണ്ഡലത്തിൽ മൈമൂനയുടെ പേര് 3 വോട്ടർ പട്ടികയിലുണ്ടെന്ന ബി ജെ പി ആരോപണവും ഇന്ന് പൊളിഞ്ഞു.
ഇതടക്കം ഇന്നത്തെ പ്രധാന സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ അറിയാം. 1 എസ്ഐആറിൽ ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണം, ആധാർ രേഖയായി സ്വീകരിക്കണം: സുപ്രീം കോടതി ബിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പേരുകൾ പുറത്തുവിടണമെന്ന് സുപ്രീംകോടതി.
ബീഹാറിലെ എസ് ഐ ആറിൽ ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ പട്ടിക ജില്ലാതലത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.
ഇവരെ എന്ത് കൊണ്ട് ഒഴിവാക്കിയെന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും പരമോന്നത കോടതി ആവശ്യപ്പെട്ടു. ഒഴിവാക്കിയവർക്ക് പരാതിയുണ്ടെങ്കിൽ ആധാർ രേഖയായി അംഗീകരിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
വോട്ടർമാർ രാഷ്ട്രീയപാർട്ടികളെ മാത്രം ആശ്രയിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സെർച്ച് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ പട്ടിക നൽകാൻ കോടതി നിർദ്ദേശിച്ചത്. വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ കോൺഗ്രസ് നിലപാടിന്റെ വിജയമെന്ന് എ ഐ സി സി അവകാശപ്പെട്ടു.
2 മോദി ജയിച്ചത് കള്ളവോട്ടിലെന്ന് കോൺഗ്രസ്, വരാണസിയിലെ വോട്ടർ പട്ടിക പുറത്തുവിടണമെന്ന് പവൻ ഖേര പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണസിയിൽ ജയിച്ചത് കള്ളവോട്ടിലെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. വാരാണസിയിലെ വോട്ടർ പട്ടിക പുറത്ത് വിടാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ചുകൊണ്ട് കോൺഗ്രസ് വക്താവ് പവൻ ഖേരയാണ് മോദിക്കെതിരെയും കള്ളവോട്ട് ആരോപണം ഉന്നയിച്ചത്.
അനുരാഗ് ഠാക്കൂറിന് വാർത്താ സമ്മേളനത്തിന് വിവരങ്ങൾ നൽകിയത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും പവൻ ഖേര ആരോപിച്ചു. രാഹുൽ ഗാനിധി വാർത്താ സമ്മേളനം നടത്തി ആറ് ദിവസത്തിനുള്ളിൽ ആറ് മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ ഠാക്കൂറിന് നൽകി എന്നാണ് പവൻ ഖേര പറയുന്നത്.
മഹാദേവ് പുരയിലെ വിവരങ്ങൾ രാഹുൽ ശേഖരിച്ചത് ആറ് മാസം കൊണ്ടാണ്. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും നൽകാത്ത ഇലക്ട്രോണിക് വോട്ടർപട്ടികയാണ് അനുരാഗ് ഠാക്കൂറിന് കമ്മീഷൻ ലഭ്യമാക്കിയതെന്നും ഖേര കൂട്ടിച്ചേർത്തു.
3 വയനാട് വോട്ടർ പട്ടികയിലെ ബിജെപിയുടെ വാദം പൊളിഞ്ഞു, 3 മൈമൂനമാരും വ്യത്യസ്ത സ്ത്രീകൾ പ്രിയങ്ക ഗാന്ധി ജയിച്ച വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആരോപണം തെറ്റെന്ന് തെളിഞ്ഞു. ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയനാട്ടില്‍ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചിരുന്നു.
ഏറനാട് മണ്ഡലത്തിലെ ആരോപണമാണ് പൊളിഞ്ഞത്. മൈമൂന എന്ന ഒരു വോട്ടർക്ക് മൂന്നു ബൂത്തുകളിൽ വോട്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
ഏറനാട് മണ്ഡലത്തിലെ വോട്ടറായ മൈമൂനക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ടുണ്ടെന്നായിരുന്നു ആരോപണം. മൂന്ന് ബൂത്തുകളിലും വോട്ടുള്ളത് വെവ്വേറെ മൈമൂനമാർക്കെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ മൂന്ന് മൈമൂനമാരേയും കണ്ടെത്തി. മൂന്നു പേരും മൂന്ന് പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്.
അരീക്കോട്, കാവനൂർ, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരാണിവര്‍. 4 എംആർ അജിത് കുമാറിന് തിരിച്ചടി, വിജിലൻസ് നൽകിയ ക്ലീൻചിറ്റ് കോടതി തള്ളി അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി.
അജിത്കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. അജിത് കുമാർ ഭാര്യ സഹോദരന്റെ പേരിൽ കവടിയാറിൽ ഭൂമി വാങ്ങി ആഡംബര വീട് പണിതതിൽ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം.
വിജിലൻസ് സമർപ്പിച്ച ക്ലീൻ ചിറ്റ് അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു.
5 ജമ്മു കശ്മീരിൽ കനത്ത നാശം വിതച്ച് മേഘവിസ്ഫോടനവും മിന്നൽ പ്രളയവും, 33 മരണം ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 33 മരണം. അൻപതിലധികം പേരെ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെടുത്തി.
എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് സംഘങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽപ്രദേശിൽ പലയിടത്തും മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ വൻനാശനഷ്ടമുണ്ടായി.
ദില്ലിയിൽ കനത്ത മഴയിൽ ഒരാള്‍ മരിച്ചു. അടുത്ത 24 മണിക്കൂർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
6 കൊയിലാണ്ടിയിൽ പാലം തകര്‍ന്നു; 24 കോടി ചെലവിട്ട് നിര്‍മ്മിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ബിം ചെരിഞ്ഞു വീണു കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു.
പുഴയുടെ മധ്യത്തിലാണ് സംഭവം. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേറ്റു.
24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്.
പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേൽനോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടിയന്തര റിപ്പോര്‍ട്ട് തേടി.
7 വിഭജന ഭീതി ദിനാചരണത്തിനുള്ള ഗവർണറുടെ ആഹ്വാനം തള്ളി കേരളം വിഭജന ഭീതി ദിനാചരണത്തിനുള്ള ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ആഹ്വാനം തള്ളി സംസ്ഥാനത്തെ ബഹുഭൂരിപക്ഷം സർവ്വകലാശാലകളും കോളേജുകളും. കുസാറ്റ് സർവ്വകലാശാലയിൽ വി സിയുടെ നേതൃത്വത്തിൽ ഓൺലൈനിൽ സെമിനാർ നടത്തി.
ചുരുക്കം ചില കോളേജുകളിൽ എ ബി വി പിയും പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ലോ കോളേജിലും കാസർക്കോട് ഗവൺമെൻറ് കോളേജിലും ദിനാചരണത്തിനിടെ സംഘർഷമുണ്ടായി.
കലാപത്തിനുള്ള നിർദ്ദേശം കേരളം തള്ളിയെന്നായിരുന്നു ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. 8 കുവൈത്ത് വ്യാജമദ്യ ദുരന്തം, കൃത്യമായ വിവരങ്ങൾ വൈകിയേക്കും, കൂടുതൽ മലയാളികളുണ്ടെന്ന് സൂചന കുവൈത്തിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരിലും ചികിത്സയിലുള്ളവരിലും കൂടുതൽ മലയാളികളുണ്ടെന്ന് സൂചന.
മരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ എംബസി നൽകിയിട്ടില്ല. വിവിധ കേസുകളിലായി സംഭവച്ചതായതിനാൽ ക്രോഡീകരിച്ച വിവരങ്ങൾ വൈകിയേക്കും.
63 ഏഷ്യക്കാർ ചികിത്സയിൽ. അതിൽ 40 ഉം ഇന്ത്യക്കാരെന്നാണ് വിവരം.
ഇതുവരെ 13 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിലെത്ര ഇന്ത്യക്കാർ എന്നതിൽ വ്യക്തതയില്ല.
മലയാളികളുണ്ടെന്നാണ് സൂചന. ചികിത്സയിലുള്ളവരിലും മലയാളികൾ നല്ല പങ്ക് ഉണ്ടെന്നാണ് വിവരം.
മൊത്തം ചികിത്സയിലുള്ളവരിൽ പകുതിയോളം പേർ വെന്റിലേറ്ററിലാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 9 രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു, 2 പേർക്ക് സർവോത്തം യുദ്ധ സേവാ മെഡൽ, 4 പേർക്ക് കീർത്തിചക്ര രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതികൾ പ്രഖ്യാപിച്ചു.
നോർത്തേൻ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പ്രതീവ് ശർമ്മയ്ക്കും ഡിജിഎംഒ രാജീവ് ഘായ്ക്കും അവരുടെ അതുല്യമായ യുദ്ധസേവനത്തിന് സർവോത്തം യുദ്ധ സേവാ മെഡൽ ലഭിച്ചു. നാല് പേർക്ക് കീർത്തി ചക്രയും, മറ്റ് നാല് പേർക്ക് വീർ ചക്രയും ഇത്തവണ പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിഗേഡിയർ രാകേഷ് നായർ യുദ്ധ സേവാ മെഡലിന് അർഹനായി. 79 -ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാജ്യത്ത അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.
10 രേണുക സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ രേണുക സ്വാമി കൊലക്കേസിൽ കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റിൽ. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് ദർശനെ അറസ്റ്റ് ചെയ്തത്.
ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും. നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു.
കർണാടക സർക്കാരിന്റെ അപ്പീലിലാണ് സുപ്രീം കോടതി ദർശന്റെയടക്കം ജാമ്യം റദ്ദാക്കിയത്. ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ ബി പർദിവാലയും ആർ മഹാദേവനും അടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു.
ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ദർശനെയും നടി പവിത്ര ഗൗഡയെയും ഉൾപ്പെടെ 5 പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]