
ദില്ലി: വിഡി സവര്‍ക്കര്‍ മാനനഷ്ട കേസില്‍ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്നലെ നല്കിയ ഹര്‍ജി പിന്‍വലിച്ച് രാഹുല്‍ ഗാന്ധി.
ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ വിമര്‍ശനത്തിനിടയാക്കിയതോടെയാണ് നടപടി. ഹർജി പിൻവലിച്ചത് കോടതി അംഗീകരിച്ചതായി അഭിഭാഷകൻ മിലിന്ദ് പവാർ വ്യക്തമാക്കി.
വി ഡി സവര്‍ക്കര്‍ക്കെതിരെയുള്ള പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് പരിഗണിക്കവെയാണ് പുനെ കോടതിയില്‍ ജീവന് ഭീഷണിയുണ്ടെന്ന കാര്യം രാഹുലിന്റെ അഭിഭാഷകര്‍ പറഞ്ഞത്. രാഹുലിന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയിൽ അഭിഭാഷകന് പറഞ്ഞത്.
സുരക്ഷക്കും കേസിലെ നീതിക്കും ഗുരുതരമായ ആശങ്കകൾ ഉണ്ടെന്ന വാദം അംഗീകരിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ന് ഹര്‍ജി പിന്‍വലിക്കുകയാണ് രാഹുല്‍ ചെയ്തത്.
ഹര്‍ജി നല്‍കിയത് അഭിഭാഷകരായിരുന്നെന്നും ഉള്ളടക്കം പൂര്‍ണമായി താന്‍ മനസിലാക്കിയിരുന്നില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ഹര്‍ജി പിന്‍വലിച്ചത്.
2023 മാർച്ചിൽ ലണ്ടനിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സവർക്കറുടെ രചനകൾ ഉദ്ധരിച്ച് സവർക്കറും കൂട്ടരും ഒരു മുസ്ലീം പുരുഷനെ ആക്രമിച്ചുവെന്നും അത് ആനന്ദകരമായിരുന്നെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്ന് പറഞ്ഞ് സത്യകി സവർക്കറാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. സവർക്കറുടെ പ്രസിദ്ധീകരിച്ച കൃതികളിൽ അത്തരമൊരു വിവരണം നിലവിലില്ല എന്ന് സത്യകി സവർക്കർ പറഞ്ഞു.
രാഹുലിന്റെ പരാമർശങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അപകീർത്തികരമാണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]