
ഇസ്ലാമാബാദ്: കരിയറിലെ മോശം ഫോമിലൂടെയാണ് പാകിസ്ഥാന് താരം ബാബര്‍ അസം പോയികൊണ്ടിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലും അദ്ദേഹം വലിയ സ്കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടു.
ബാബര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ പാകിസ്ഥാന് വിന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ടോപ് ഓര്‍ഡറില്‍ മൂന്ന് പേര് പൂജ്യത്തിന് പുറത്തായപ്പോള്‍, 295 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് വെറും 92 റണ്‍സിന് ഓള് ഔട്ടായി.
ഇപ്പോള്‍ ബാബര്‍ അസമിനെ കുറിച്ചും അദ്ദേഹത്തിന്റെ മോശം പ്രകടനത്തെ കുറിച്ചും സംസാരിക്കുകയാണ് മുന്‍ പാക് താരം അഹമ്മദ് ഷെഹ്സാദ്. ഇന്ത്യന്‍ താരം വിരാട് കോലിയുമായുള്ള താരതമ്യം ബാബറിനെ കാര്യമായി ബാധിച്ചെന്നാണ് ഷെഹ്സാദ് പറയുന്നത്.
ഷെഹ്സാദിന്റെ വാക്കുകള്‍… ”വിരാട് കോലിയുമായി ഒരു താരത്തേയും താരതമ്യം ചെയ്യാന്‍ കഴിയില്ല. അദ്ദേഹം ഈ തലമുറയിലെ ഒരു ഇതിഹാസമാണ്, ഒരു മാതൃകയാണ്.
എം എസ് ധോണിയുമായി പോലും നിങ്ങള്‍ക്ക് അദ്ദേഹത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ല. ധോണി ഒരു മികച്ച ക്യാപ്റ്റനായിരിക്കാം.
പക്ഷേ ഒരു ബാറ്റ്സ്മാന്, ക്രിക്കറ്റ് താരം, അത്ലറ്റ് എന്നീ നിലകളില്‍ കോലി ഏറെ മുന്നിലാണ്. ആരേയും ആരുമായും താരതമ്യം ചെയ്യരുത്, അത് അന്യായമാണ്.
ഇത്തരം താരതമ്യങ്ങള്‍ താരങ്ങളില്‍ അമിത സമ്മര്‍ദ്ദമുണ്ടാക്കും. ഇപ്പോള്‍ ബാബര്‍ അസമിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്.” ഷെഹ്സാദ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കോലിയുടെ ടി20 റണ്‍ നേട്ടം മറികടന്ന് 4223 റണ്‍സ് നേടാന്‍ ബാബറിന് സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാത്രമാണ് ബാബറിന് മുന്നിലുള്ളത്.
എന്നാല്‍ മോശം ഫോമിലെ തുടര്‍ന്ന് പാകിസ്ഥാന് ടി20 ടീമില്‍ നിന്ന് പുറത്താക്കി. 2023 ലെ ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരെ സെഞ്ച്വറി നേടിയതിനുശേഷം, ബാബര്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 72 ഇന്നിംഗ്സുകളില്‍ നിന്ന് ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല.
ഈ കാലയളവില്‍, 31.45 ശരാശരിയില്‍ 2,139 റണ്‍സാണ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 18 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹത്തിന് മൂന്നക്ക സ്കോര്‍ പോലും നേടാനായില്ല. 2022 ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ടെസ്റ്റ് സെഞ്ച്വറിക്ക് ശേഷം, 25 ഇന്നിംഗ്സുകളില്‍ നിന്ന് 590 റണ്‍സ് നേടിയ ബാബറിന്റെ ശരാശരി 23.60 മാത്രമാണ്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ 47, 0, 9 എന്നീ സ്കോറുകള്‍ക്ക് താരം പുറത്തായി. ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ബാബര്‍ പിന്തള്ളപ്പെട്ടു.
ഏറ്റവും പുതിയ റാങ്കിംഗില്‍ ബാബറിനെ മറികടന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് രണ്ടാം സ്ഥാനത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]