
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേരെ പൊലീസ് പിടികൂടി. പ്രതികൾ എത്തിയ വാഹനവും തിരിച്ചറിഞ്ഞു.
രണ്ടുദിവസം മുമ്പ് രാത്രിയാണ് ഷമീറിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ ഇതുവരേയും ഷമീറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നലെ കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബലമായി പിടിച്ചു കയറ്റുന്ന സമയത്ത് ഷെമീർ എതിർക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമാണ്.
തട്ടിക്കൊണ്ടുപോയവർ തൃശ്ശൂർ സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.
മലപ്പുറം പാണ്ടിക്കാട് വട്ടിപറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്.
പാണ്ടിക്കാട് വിന്നേഴ്സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീർ വിദേശത്തായിരുന്നു. ഗൾഫിൽ ബിസിനസ് ചെയ്യുന്നയാളാണ്.
ഓഗസ്റ്റ് 4നാണ് നാട്ടിൽ വന്നത്. എന്താണ് തട്ടിക്കൊണ്ടുപോകലിന് പിന്നിൽ എന്ന് വ്യക്തമല്ല.
വിദേശത്തെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്നാണ് സംശയം. ഇന്നോവ കാറിലാണ് കിന്ഡനാപ്പിംഗ് ടീം എത്തിയതെന്നാണ് വിവരം.
പിടിയിലായ രണ്ടുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]