
ഫറോക്ക്∙
കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടിച്ചു. ഫറോക്ക് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി അസം സ്വദേശി പ്രസൻജിത്തിനെയാണ് (21) പൊലീസ് പിടികൂടിയത്.
ഫറോക്ക് സ്കൂൾ പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് ഇയാൾ.
ഇന്നലെയാണ് പ്രസൻജിത്ത് കൈവിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചാണ് പ്രതി കടന്നു കളഞ്ഞത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെൺകുട്ടിയെയും ബെംഗളൂരിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇരുവരെയും ഫറോക്ക് സ്റ്റേഷനിൽ എത്തിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]