
ബെംഗളൂരു∙ തെരുവുകളിൽ അലഞ്ഞു തിരഞ്ഞ് നടക്കുന്ന 2,800 നായ്ക്കളെ വിഷം കൊടുത്ത് കൊന്നതായി
നേതാവും കർണാടക നിയമസഭാ കൗൺസിൽ (എംഎൽസി) അംഗവുമായ എസ്.എൽ. ഭോജഗൗഡ.
നിയമസഭാ കൗൺസിലിൽ തെരുവു നായ്ക്കളുടെ പ്രശ്നത്തെ കുറിച്ച് നടന്ന ചർച്ചയ്ക്കിടെയാണ് ഭോജഗൗഡ ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ചിക്കമംഗളൂരുവിലെ മുനിസിപ്പൽ അധ്യക്ഷനായിരിക്കുമ്പോഴാണ് നായ്ക്കളെ കൊല്ലുന്നതിൽ മേൽനോട്ടം വഹിച്ചതെന്ന് ഭോജഗൗഡ പറഞ്ഞു. ഡൽഹിയിലും പരിസരത്തും നിന്ന് എല്ലാ
നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് ഭോജഗൗഡയുടെ പരാമർശം.
‘‘തെരുവു നായകളുടെ ശല്യം പരിഹരിക്കുന്നതിനായി 2800 നായകളെ കൊന്ന് തെങ്ങിൻതോപ്പുകളിലും കാപ്പിത്തോട്ടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ട്.
വിഷം കലർന്ന മാംസം നൽകിയ ശേഷമാണ് ഇവയെ കൊന്നത്. പ്രകൃതിദത്ത വളമായി ഉപയോഗിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്’’– സഭയിൽ ഭോജഗൗഡ പറഞ്ഞു.
തെരുവു നായ പ്രശ്നം കുട്ടികളെയും ദരിദ്രരെയും വല്ലാതെ അലട്ടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘‘കാറിലും മറ്റു വാഹനങ്ങളിലും പോകുന്ന ജഡ്ജിമാരേയും മന്ത്രിമാരേയും തെരുവു നായയുടെ പ്രശ്നം ബാധിച്ചേക്കില്ല. എന്നാൽ നടന്നു സ്കൂളുകളിൽ പോകുന്ന പാവപ്പെട്ട
വീട്ടിലെ കുട്ടികളെ ഈ പ്രശ്നം വല്ലാതെ ബാധിക്കും. ബെംഗളൂരുവിലെ കബോൺ പാർക്കിൽ പോലും തെരുവു നായ പ്രശ്നം രൂക്ഷമാണ്’’– അദ്ദേഹം പറഞ്ഞു.
സഭയിലെ ചർച്ചയ്ക്കിടെ പൊങ്ങച്ചം പറയുന്ന രീതിയിലായിരുന്നു ഭോജഗൗഡയുടെ പരാമർശം.
എന്നാൽ പ്രസ്താവന വൈറലായതോടെ മൃഗസ്നേഹികളിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @nabilajamal_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]