സ്വാതന്ത്ര്യദിനാഘോഷം : ശക്തമായ സുരക്ഷ ഒരുക്കിയതായി കോട്ടയം ജില്ലാ പോലീസ് മേധാവി ; ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന
സ്വന്തം ലേഖകൻ
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ ശക്തമായ സുരക്ഷ ഒരുക്കി ജില്ലാ പോലീസ്. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ച് ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവർ ഉൾപ്പെട്ട പ്രത്യേക സംഘം പരിശോധന നടത്തുന്നുണ്ട്.
ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ചും പരിശോധന നടത്തിവരികയാണ്. വാഹന പരിശോധനയ്ക്ക് പുറമെ മഫ്റ്റി പോലീസിനെയും ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. നാളെ നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗതാഗത നിയന്ത്രണങ്ങൾക്കും മറ്റുമായി 300 ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയില്‍ രാവിലെ 8.25 മുതൽ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ പരേഡ് ഗ്രൗണ്ടില്‍ ആരംഭിക്കും. 9 മണിക്ക് ക്ഷീരവികസന/ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. നാളെ നടക്കുന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങുകൾക്കായി ജില്ലാ പോലീസ് എല്ലാവിധ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞതായും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]