തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് കമ്മീഷണർമാരെയും ഏഴ് ജില്ലാ പൊലീസ് മേധാവിമാരെയുമാണ് മാറ്റിയത്. കോഴിക്കോട് റൂറൽ, കാസർകോട്, കണ്ണൂർ റൂറൽ കോട്ടയം, കൊല്ലം, പത്തനംതിട്ട, വയനാട് എസ്പിമാരെയാണ് സ്ഥലംമാറ്റിയത്. തിരുവനന്തപുരത്തും കൊച്ചിയിലും ഇനി മുതൽ ഐപിഎസ് ഉദ്യോഗസ്ഥരായ രണ്ട് ഡിസിപിമാർ വീതം ഉണ്ടാകും. കാഫിർ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്.
കാഫിർ കേസ് അന്വേഷിച്ചിരുന്ന കോഴിക്കോട് റൂറൽ എസ്പിയെ അരവിന്ദ് സുകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. കേസിന് മേൽനോട്ടം വഹിച്ചിരുന്ന കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. തൃശൂർ റെയ്ഞ്ചിലേക്കായിരുന്നു മാറ്റം. കോഴിക്കോട് കമ്മീഷണർ രാജ്പാൽ മീണയാണ് പുതിയ കണ്ണൂർ ഡിഐജി. വയനാട് എസ്പിയായ ടി.നാരായണനെ കോഴിക്കോട് കമ്മീഷണറാക്കി. ആലപ്പുഴ എസ് പിയായ ചൈത്ര തെരേസ ജോണിനെ കൊല്ലം കമ്മീഷണറായി. ഉരുള്‍പൊട്ടലിൽ രക്ഷാ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്പി തപോഷ് ബസുമത്രിയാണ് പുതിയ വയനാട് ജില്ലാ പൊലീസ് മേധാവി.
നിധിൻ രാജാണ് കോഴിക്കോട് റൂറൽ എസ്പിയാക്കി. ഡി ശിൽപ്പയാണ് കാസർകോട് എസ് പി കോട്ടയം ഷാഹൽ ഹമീദും പത്തനംതിട്ട -സുജിത് ദാസും എസ്പമാരാകും. തിരുവനന്തപുരം, കൊച്ചിയിലും ഐപിഎസ് റാങ്കിലുള്ള രണ്ട് എസ്പിമാരെ ഡെപ്യൂട്ടി കമ്മീഷണർമാരാക്കി. സംസ്ഥാനത്ത് 70 ലധികം എസ്പിമാർ വന്ന സാഹചര്യത്തിലാണ് പുതിയ തസ്തികള്‍ സൃഷ്ചിച്ച് ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]