
തിരുവനന്തപുരം: വൈദ്യുതാഘാതമേറ്റ് മരണാസന്നയായ അയൽക്കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ യുവതികൾക്ക് കെഎസ്ഇബിയുടെ ആദരം. വൈദ്യുതി ലൈനിനു സമീപം ഇരുമ്പുതോട്ടി കൈകാര്യം ചെയ്യുമ്പോഴാണ് ലത എന്ന കാഴ്ച പരിമിതിയുള്ള മധ്യവയസ്കയ്ക്ക് ഷോക്കേറ്റത്. ശ്വാസോച്ഛ്വാസം നിലച്ച നിലയിൽ വീണു കിടന്ന ലതയ്ക്ക് അയൽക്കാരികളായ ഗായത്രിയും വിജിലയും ചേർന്ന് സിപിആർ നൽകി രക്ഷിക്കുകയായിരുന്നു.
തിരുവനന്തപുരം നെടുമങ്ങാട് ഡിവിഷനു കീഴിൽ തൊളിക്കോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പനയ്ക്കോട് കവിയൂർ എന്ന സ്ഥലത്ത് ഓഗസ്റ്റ് 11നാണ് അപകടം സംഭവിച്ചത്. ഷോക്കേറ്റ വ്യക്തിക്ക് ഡോക്ടർമാർ സിപിആർ നൽകുന്നത് യാദൃച്ഛികമായി കണ്ടതാണ് ഈ ജീവൻ രക്ഷാ പ്രവർത്തനത്തിന് തങ്ങളെ പ്രേരിപ്പിച്ചതെന്ന് ഗായത്രിയും വിജിലയും പറഞ്ഞു. സഹോദരിമാരായ ഗായത്രിയെയും വിജിലയെയും കെഎസ്ഇബി തൊളിക്കോട് സെക്ഷൻ കാര്യാലയത്തിലേക്ക് ക്ഷണിച്ച് മെമെന്റോയും മധുരവും നൽകി ആദരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]