
സംസ്ഥാനത്തെ വിലക്കയറ്റത്തിന് തടയിടാൻ ശക്തമായ നടപടിയുമായി സർക്കാർ; വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഓണ കാലത്ത് പരിശോധന നടത്താൻ പ്രത്യേക സ്ക്വാഡ്, വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മന്ത്രി ജിആര്‍ അനില്‍
തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉത്പ്പന്നങ്ങളുടെയും വില നിയന്ത്രിക്കാന്‍ ശക്തമായ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യ മന്ത്രി ജിആര്‍ അനില്‍ നിര്‍ദ്ദേശം നല്കി. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് ഓണ കാലത്ത് പ്രത്യേക പരിശോധന നടത്തുന്നതിന് ജില്ലകളില്‍ ഭക്ഷ്യ വകുപ്പ് , റവന്യു , പോലീസ് , ലീഗല്‍ മെട്രോളജി , ഭക്ഷ്യ സുരക്ഷ എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത സ്ക്വാഡുകള്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലകളില്‍ മൊത്തവ്യാപാരികളുടെ യോഗം വിളിച്ചുകൂട്ടുകയും വിലനിലവാരം വിശകലനം ചെയ്യുകയും വേണം. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ , ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, എ.ഡി.എം , ആര്.ഡി.ഒ , അസിസ്റ്റന്റ്റ് കളക്ടര്‍മാര്‍ എന്നിവര്‍ ജില്ലകളിലെ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കടല, തുവര, പഞ്ചസാര, കുറുവഅരി, വെളിച്ചെണ്ണ എന്നിവയുടെ വിലയില്‍ വരും വര്‍ധനയ്ക്ക് സാധ്യതയുള്ളതിനാല്‍, അവശ്യ സാധനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു
കഴിഞ്ഞ രണ്ടു മാസങ്ങളിലായി രാജ്യത്ത് വിലവര്‍ധനവ് പ്രകടമായിരുന്നു. കേരളത്തിലും ഇതിന്റെ പ്രതിഫലനമുണ്ടായി. എന്നാല്‍, ഈ മാസം മുതല്‍ അരി, വെളിച്ചെണ്ണ, ചെറുപയര്‍, കടല, തുവര, മുളക് എന്നിവയുടെ വിലയില്‍ കുറവ് വന്നിട്ടുണ്ട്.
പഴം, പച്ചക്കറികള്‍, കോഴിയിറച്ചി എന്നീ ഉത്പ്പന്നങ്ങള്‍ക്കും ആഗസ്റ്റ് മാസത്തില്‍ വിലക്കുറവ് രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച വിലക്കയറ്റം സംബന്ധിച്ച കണക്കുപ്രകാരം ഉത്പ്പാദക സംസ്ഥാനങ്ങളേക്കാള്‍ താഴെയാണ് കേരളത്തിന്റെ വിലക്കയറ്റനിരക്ക്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]