

ആശ്രമത്തിൽ അതിക്രമിച്ച് കയറി, കണ്ണിൽ മുളകുപൊടി വിതറി ക്രൂരമായി മർദ്ദിച്ചു ; പരാതിയുമായി സ്വാമി രാമാനന്ദഭാരതി ; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിൽ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി മുറിയിൽ അതിക്രമിച്ച് കടന്നവർ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം ക്രൂരമായി മർദ്ദിച്ചെന്ന് രാമാനന്ദഭാരതി പറഞ്ഞു. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി. അവധൂതാശ്രമത്തിൽ വച്ച് ആക്രമണത്തിന് ഇരയായെന്നാണ് സ്വാമി രാമാനന്ദഭാരതിയുടെ പരാതി.

കറണ്ട് കട്ട് ചെയ്ത ശേഷം മുറിയിൽ അതിക്രമിച്ച് കടന്നവർ കണ്ണിൽ മുളകുപൊടി വിതറി. തുടർന്ന് കഴുത്തിന് കുത്തിപ്പിടിച്ച് മർദ്ദനം തുടങ്ങി. മഠാധിപതി സ്ഥാനത്തെ ചൊല്ലി ആശ്രമത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. ആശ്രമവും അനുബന്ധ ഭൂമിയും പിച്ചെടുക്കാൻ ശ്രമിക്കുന്നവാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഇതിന് ആർഎസ്എസിന്റെയും ബിജെപിയുടെയും പിന്തുണയുണ്ടെന്നും രാമാനന്ദഭാരതി ആരോപിച്ചു. രാമാനന്ദഭാരതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻപ് ജീവന് ഭീഷണി ഉണ്ടെന്ന് കാട്ടി രാമാനന്ദഭാരതി കോടതിയിൽ പൊലീസ് സംരക്ഷണം തേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]