മാടമ്പള്ളിയിലെ നാഗവല്ലിയും രാമനാഥനും വീണ്ടും വരുന്നു ! ഇനി മൂന്ന് ദിവസങ്ങൾ മാത്രം ; ഫോർ കെ മികവിൽ ‘മണിച്ചിത്രത്താഴ്’ തിയേറ്ററുകളിലേക്ക്
സ്വന്തം ലേഖകൻ
മലയാളത്തിന്റെ എവർക്ലാസിക്ക് ‘മണിച്ചിത്രത്താഴ്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്താന് ഇനി മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി. പ്രേക്ഷകർ പലതവണ കണ്ട് ആസ്വദിച്ച ചിത്രം ഓഗസ്റ്റ് 17ന് റീ റിലീസിനെത്തുമ്പോൾ ഏറ്റവും മികച്ച ദൃശ്യ വിരുന്നാണ് നിർമ്മാതാക്കൾ ഉറപ്പു നല്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരുന്നു. രണ്ട് മിനിറ്റ് 38 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
കോളിവുഡിൽ നിരന്തരമായി സിനിമകൾ റീ റീലീസ് ചെയ്യപ്പെട്ടിരുന്നു. ഇതിൽ വിജയ് നായകനായ ഗില്ലി ബോക്സോഫീസിവിനെ തന്നെ അമ്പരിപ്പിച്ച കളക്ഷനാണ് നേടിയത്. ഇതുപോലെ കേരളത്തിലും ഈ ട്രെൻഡ് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലിൻറെ സ്ഫടികവും ദേവദൂതനും റീ റിലീസ് ആയതിനു പിന്നാലെ ഇപ്പോഴിതാ മണിച്ചിത്രത്താഴും തേന്മാവിൻ കൊമ്പത്തും റിലീസിന് തയ്യാറായി നിൽക്കുകയാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ ആണ് മണിച്ചിത്രത്താഴ് വീണ്ടും എത്തുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ എന്ന കഥാപാത്രമായി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]