
ലണ്ടന്‍: ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിനിടെ തമ്മിലുടക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലീഷ് പേസര്‍ ബ്രൈഡണ്‍ കാര്‍സെയും. റണ്‍സിനായി ഓടുന്നതിനിടെ കാര്‍സെ മുന്നില്‍ നിന്ന് കയറി നിന്നതോടെയാണ് പ്രശ്നങ്ങളുണ്ടായത്.
മൂന്നാം ടെസ്റ്റില്‍ ബാറ്റിംഗ് തുടരുകയാണ് ഇന്ത്യ. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ടീം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്.
രവീന്ദ്ര ജഡേജ (39), ജസ്പ്രിത് ബുമ്ര (4) എന്നിവരാണ് ക്രീസില്‍. ലക്ഷ്യത്തിലെത്താന്‍ ഇന്ത്യക്ക് ഇനിയും 55 റണ്‍സ് കൂടി വേണം.
ഒരറ്റത്ത് ബാറ്റിംഗ് തുടരുന്ന ജഡേജയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. വാലറ്റത്തിന്റെ പിന്തുണയും താരത്തിന് ആവശ്യമാണ്.
ഇതിനിടെയാണ് കാര്‍സെ, ജഡേജവുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടത്. കാര്‍സെയുടെ പന്ത് ഡീപ്പ് പോയിന്റിലേക്ക് തട്ടിയിട്ട് ജഡേജ റണ്‍സ് ഓടിയെടുക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഓടുന്നതിനിടെ ജഡേജ മുന്നില്‍ കയറിനിന്ന് കാര്‍സെയുമായി കൂട്ടിമുട്ടുകയായിരുന്നു. ഇടിച്ചുവെന്നത് മാത്രമല്ല, കാര്‍സെ ഇന്ത്യന്‍ താരത്തെ പിടിച്ചുവെക്കാനുള്ള ശ്രമവും നടത്തി.
ഇതോടെ രണ്ട് റണ്‍ പൂര്‍ത്തിയാക്കിയ ജഡേജ, കാര്‍സെയുടെ അടുത്തേക്ക് നടന്നടുത്തു. ഇരുവരും തമ്മില്‍ വാക്കേറ്റമായി.
ഇതിനിടെ കയറിനിന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സാണ് രംഗം നിയന്ത്രിച്ചത്. വീഡിയോ കാണാം… DRAMA BETWEEN RAVINDRA JADEJA AND CARSE .!!- Ben Stokes came and chatting Both Jaddu & Carse.!!!pic.twitter.com/x853nsoOGt — MANU.
(@IMManu_18) July 14, 2025 ഇന്ന് നാല് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിഷഭ് പന്ത് (9), കെ എല്‍ രാഹുല്‍ (39), വാഷിംഗ്ടണ്‍ സുന്ദര്‍ (0), നിതീഷ് കുമാര്‍ റെഡ്ഡി (13) എന്നിവരാണ് ഇന്ന് മടങ്ങിയത്.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സ്, ബ്രൈഡണ്‍ കാര്‍സെ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
നാലിന് 58 എന്ന നിലയില്‍ ക്രീസിലെത്തിയ ഇന്ത്യക്ക് ഇന്ന് തുടക്കത്തില്‍ തന്നെ പന്തിന്റെ വിക്കറ്റ് നഷ്ടമായി. ആര്‍ച്ചറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
തലേ ദിവസം ക്രീസിലുണ്ടായിരുന്ന രാഹുലിനും ഇന്ന് അധികനേരം തുടരാന്‍ സാധിച്ചില്ല. സ്റ്റോക്സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
അംപയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഇംഗ്ലണ്ട് തീരുമാനം റിവ്യൂ ചെയ്തു. ഇതോടെ രാഹുലിന് മടങ്ങേണ്ടി വന്നു.
തുടര്‍ന്നെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (0) നേരിട്ട നാലാം പന്തില്‍ തന്നെ മടങ്ങി.
ആര്‍ച്ചറുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച്. തുടര്‍ന്നെത്തിയ നിതീഷ് 52 പന്തുകള്‍ ചെറുത്തുനിന്ന ശേഷമാണ് പുറത്താവുന്നത്.
അതും ലഞ്ചിന് പിരിയുന്നതിന് മുമ്പുള്ള ഓവറില്‍. ക്രിസ് വോക്സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന് ക്യാച്ച് നല്‍കിയാണ് നിതീഷ് മടങ്ങുന്നത്.
നാലാം ദിനം വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടമായിരുന്നു. അപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
പിന്നാലെ കരുണ്‍ നായര്‍ (14) രാഹുല്‍ സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും നിലയുറപ്പിക്കുമെന്ന് തോന്നിക്കെയാണ് കാര്‍സെ ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കുന്നത്.
കരുണ്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലും (6) അതേ രീതയില്‍ പുറത്തായി.
നാലാം ദിനം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നൈറ്റ് വാച്ച്മാന് ആകാശ് ദീപും (1) പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. സ്റ്റോക്സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]